തിരുവനന്തപുരം:
പതിനാറുകാരൻ മകനെ ഭീകര സംഘടന ഐഎസ്ഐ എസിൽ ചേരാൻ പ്രേരിപ്പിച്ച മാതാവ്, പൊലീസ് സ്റ്റേഷനിൽ വെച്ച് പുത്രന്റെ കരണത്തടിച്ചു. ഫിദാ മുഹമ്മദ് എന്ന പേരിൽ അറിയപ്പെടുന്ന യുവതിക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തു. അമ്മയും രണ്ടാനച്ഛനും ചേർന്ന് തന്നെ തീവ്രവാദ സംഘടനയിൽ ചേരാൻ നിർബന്ധിക്കുന്നു എന്ന വിദ്യാർത്ഥിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചപ്പോഴാണ് മകനു നേരെ അമ്മ ആക്രമണം നടത്തിയത്. വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഉടൻ പ്രത്യേക കേസ് എടുക്കുകയുമുണ്ടായി.
പത്തനംതിട്ട സ്വദേശിനിയായ യുവതി ‘ലൗ ജിഹാദ്’ രീതിയിൽ വെഞ്ഞാറമ്മൂടുകാരൻ മുഹമ്മദ് അലിയെ വിവാഹം കഴിച്ചു. പേര് ഫിദാ മുഹമ്മദ് എന്നാക്കി. യുകെയിലായിരുന്നു കുറച്ചുനാളായി ഇരുവരും താമസം. ആദ്യ ഭർത്താവിൽ ഉണ്ടായ മകനെ തന്നെയാണ് ‘ജിഹാദിയാക്കാൻ’ ശ്രമിച്ചതെന്ന് പോലീസ് ആരോപണം വ്യക്തമാക്കുന്നു. നാട്ടിലെത്തിയ സമയത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ വീഡിയോകൾ കാണിച്ചും ആശയപരമായി സ്വാധീനിക്കാനും ശ്രമിച്ചതാണെന്ന് മകൻ പരാതിയിൽ പറയുന്നു.
നാട്ടിലെ ഒരു മതപഠനശാലയിൽ കുട്ടിയെ ഏൽപ്പിക്കുകയും ഇവിടെ കൂടുതൽ ‘മതപാഠം’ നൽകാനുള്ള ശ്രമം തുടരുകയും ചെയ്തു. മതപഠനശാലയിൽ അസാധാരണമായ അന്തരീക്ഷം അനുഭവിച്ചതിനെ തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് സ്വന്തം അമ്മയുടെ ബന്ധുക്കളുടെ വീട്ടിൽ എത്തുകയും അവരോട് സഹായം തേടുകയും ചെയ്തു. ബന്ധുക്കൾ വിവരം പൊലീസിനെ അറിയിക്കുകയും തുടർന്ന് വെഞ്ഞാറമ്മൂട് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദമ്പതികൾക്കെതിരെ യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
















