തിരുവനന്തപുരം: പതിനാറുകാരനെ ഭീകര സംഘടന ഐഎസ്ഐ എസിൽ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ കുട്ടിയുടെ അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്‌റ്റേഷനിലാണ് മുഹമ്മദ് അലി, ഫിദാ അഹമ്മദ് അലി എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വെമ്പായം സ്വദേശിയായ മുഹമ്മദ് അലി പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ‘ലൗ ജിഹാദ്’ രീതിയില്‍ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിനു പിന്നാലെ യുവതിയെ മതപരിവര്‍ത്തനം ചെയ്യിക്കുകയും ഫിദാ എന്ന പേരിടുകയും ചെയ്തു. പിന്നീട് യുവതിയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകനെ ആണ് ഐഎസില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.വിവാഹം കഴിച്ച ഭാര്യയുടെ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകനെയാണ് ‘ജിഹാദിയാക്കാന്‍’ ശ്രമിച്ചത്. ഇതാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ഭീകരത.
ദമ്പതികള്‍ യുകെയില്‍ താമസിച്ചുവരികയായിരുന്നു. നാട്ടിലെത്തിയ സമയത്ത് കുട്ടിയെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രചാരണ വീഡിയോകള്‍ കാണിച്ചും ആശയപരമായി സ്വാധീനിക്കാനും ശ്രമിച്ചതാണെന്ന് പരാതിയില്‍ പറയുന്നു.
ഇതിലുപരി, കുട്ടിയെ നാട്ടിലെ ഒരു മതപഠനശാലയില്‍ ഏല്‍പ്പിക്കുകയും ഇവിടെ കൂടുതല്‍ ‘മതപാഠം’ നല്‍കാനുള്ള ശ്രമം തുടരുകയും ചെയ്തു.
മതപഠനശാലയില്‍ അസാധാരണമായ അന്തരീക്ഷം അനുഭവിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് സ്വന്തം അമ്മയുടെബന്ധുക്കളുടെ വീട്ടില്‍ എത്തുകയും അവരോട് സഹായം തേടുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തുവന്നത്.
ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് വെഞ്ഞാറമ്മൂട് പൊലീസ് യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും കര്‍ശനമായ ഭീകരവിരുദ്ധ നിയമം. സാധാരണ കേസ് അല്ല; രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ളവര്‍ക്കുമാത്രമാണ് ഇതു ചുമത്താറുള്ളത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഇന്റലിജന്‍സും എന്‍ഐഎയും വിവരശേഖരണത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. കുട്ടി നിലവില്‍ അമ്മയുടെ ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്.
സംഭവം സംസ്ഥാനത്ത് വീണ്ടും സജീവമാകുന്ന ഐഎസ് റിക്രൂട്ട്‌മെന്റ് ശ്രമങ്ങളുടെ ഭാഗമോ എന്നതും സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഒരു പതിനാറുകാരന്റെ ജീവിതം തന്നെ ലക്ഷ്യമാക്കിയ ഇത്തരം ശ്രമങ്ങള്‍ കേരളത്തിലെ ആഭ്യന്തരസുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
















