മലയിന്‍കീഴ്: വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്തില്‍ 2015 ആവര്‍ത്തിക്കാന്‍ ബിജെപി. 2015ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിളവൂര്‍ക്കന്‍ ഗ്രാമ പഞ്ചായത്ത് ഭരണം കൈയാളിയിരുന്ന ബിജെപി ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ തയ്യാറായി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു.
നിലവില്‍ 17 വാര്‍ഡുകളില്‍ ബിജെപിക്ക് 6 ഉം കോണ്‍ഗ്രസിന് 6 ഉം സിപിഎം 4, സിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി ക്കും കോണ്‍ഗ്രസിനും തുല്യ അംഗങ്ങളായതിനാല്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്‍ന്റ് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കുകയായിരുന്നു. എന്നാല്‍ 2015 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി യുടെ അനില്‍കുമാര്‍ പ്രസിഡന്റും ശാലിനി വൈസ് പ്രസിഡന്റും ആയി വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഭരണം നിര്‍വഹിച്ചു.
17ല്‍ നിന്നും 3 വാര്‍ഡുകള്‍ പുതുതായി നിലവില്‍ വന്ന ഇപ്പോള്‍ 20 വാര്‍ഡുകളായി മാറിയ വിളവൂര്‍ക്കല്‍ ഭരണം തിരിച്ചു പിടിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ബിജെപി നടത്തുന്നത്. 20 വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇന്നലെ കുന്നുവിള ദേവി ക്ഷേത്ര നടയില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി പഞ്ചായത്തില്‍ എത്തി വരണാധികാരിക്ക് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു.
















