തിരുവനന്തപുരം: ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒരുകോടി ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിനു മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് അഡ്വ. ചിഞ്ചുസുമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും ബിജെപി പ്രവര്‍ത്തകര്‍ ഒപ്പ് ശേഖരണം നടത്തും.
















