Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതതീവ്രവാദികളെ കൈയിലൊതുക്കാന്‍ ഇടതുവലതു മത്സരം; യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി ധാരണ, എസ്ഡിപിഐയുമായി സിപിഎമ്മിന് അടവുനയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 11:33 am IST
in Kerala

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് ഉറപ്പിക്കാന്‍ സിപിഎം, കോണ്‍ഗ്രസ് മത്സരം. യുഡിഎഫ് പരസ്യമായി വെല്‍ഫയര്‍ പാര്‍ട്ടിയുമായി ധാരണ പ്രഖ്യാപിച്ചപ്പോള്‍ സിപിഎമ്മാകട്ടെ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും പതിവുപോലെ രഹസ്യധാരണക്കുള്ള അടവുനയങ്ങളാണ് സ്വീകരിക്കുന്നത്. തങ്ങള്‍ മത്സരിക്കാത്ത സ്ഥലങ്ങളില്‍ ബിജെപി യെ തോല്‍പിക്കാന്‍ കഴിയുന്ന മുന്നണികള്‍ക്ക് വോട്ടുചെയ്യുമെന്ന് മതതീവ്രവാദ സംഘടനകള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടതുവലതു മുന്നണികള്‍ക്കുള്ള പരസ്യ ഓഫറാണ് ഈ സംഘടനകള്‍ നല്‍കിയിട്ടുള്ളത്. കുടുതല്‍ സ്ഥലങ്ങളില്‍ പിന്തുണ നേടിയെടുക്കുന്ന കാര്യത്തിലാണ് ഇരുമുന്നണികളുമായി മത്സരം നടക്കുന്നത്. കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് ഇതില്‍ വിജയിക്കാനായത്. അതിന്റെ നേട്ടം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് വെല്‍ഫയര്‍ പാര്‍ട്ടിയുമായി പരസ്യബന്ധത്തിന് തയ്യാറാകുമെന്ന് പ്രതിപക്ഷ നേതാവുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മുസ്ലീം സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സ്വാധീനത്തിന് ഇടിവുണ്ടാക്കുകയും വിലപേശല്‍ ശേഷി കുറയ്‌ക്കുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞ മുസ്ലീം ലീഗ് ഈ നീക്കത്തെ എതിര്‍ക്കുകയും രഹസ്യ നീക്കുപോക്കിന് സമ്മതിക്കുകയുമായിരുന്നു. കാലങ്ങളായി വടക്കന്‍ കേരളത്തില്‍ ലീഗിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പൗരത്വ ഭേദതഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആളിക്കത്തിച്ച് മുസ്ലീം മതവികാരം തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ എല്ലാവിധ തീവ്രസംഘടനകളുമായും കൈകോര്‍ത്ത സിപിഎമ്മിനും ഇടതുപക്ഷത്തിനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണുണ്ടായത്. കൈപൊള്ളിയ സിപിഎം, അയ്യപ്പസംഗമം അടക്കമുള്ള അടവുകളുമായി രംഗത്തെത്തിയെങ്കിലും ശബരിമല സ്വര്‍ണക്കവര്‍ച്ചയും തുടര്‍വിവാദങ്ങളും തിരിച്ചടിയായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ ആരോപണവിധേയരാകുകയും മുന്‍ ദേവസ്വം മന്ത്രിയിലേക്ക് വരെ അന്വേഷണം എത്തുകയും ചെയ്യുന്ന സാഹചര്യത്തിലേക്കുമാണ് കാര്യങ്ങള്‍ പോകുന്നത്.

പാര്‍ട്ടിയില്‍ നിന്ന് അകന്ന, പരമ്പരാഗതമായി പിന്തുണച്ചിരുന്ന സമൂഹങ്ങളെ വീണ്ടും അടുപ്പിക്കാനുള്ള ശ്രമങ്ങളും വിജയം കാണാത്ത സാഹചര്യത്തില്‍ ഏതു ഭീകര സംഘടനകളെയും കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഉടന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സാഹചര്യത്തില്‍ ഇടതുവലതു മുന്നണികള്‍, എസ്ഡിപിഐയേയും, വെല്‍ഫെയര്‍ പാര്‍ട്ടിയേയും എങ്ങിനെയും പ്രീണിപ്പിക്കാന്‍ മത്സരമാണ്. എല്ലാവരുടെയും പൊതുശത്രു ബിജെപി ആയതിനാല്‍ അടവുനയത്തില്‍ ആരു വിജയിക്കുമെന്ന് കണ്ടറിയണം.

Tags: Muslim extremist movementsDefeat the BJPcpmcongresssdpiWelfare PartyUDFpopular frontLocal Body Elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.