Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവ സമൂഹം നേരിടുന്നത് കനത്ത വെല്ലുവിളി: സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 05:27 am IST
in Kerala, India
നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, സ്വാമിനി ദേവി മാതാ, കെ. ബി. ഉത്തംകുമാര്‍ തുടങ്ങിയവര്‍ സമീപം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, സ്വാമിനി ദേവി മാതാ, കെ. ബി. ഉത്തംകുമാര്‍ തുടങ്ങിയവര്‍ സമീപം

നാസിക്: ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്നത് കനത്ത വെല്ലുവിളിയാണെന്ന് സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഹിന്ദുസമൂഹം ഒരു അഗ്‌നിപര്‍വ്വതത്തിന്റെ മുകളില്‍ നില്‍ക്കുന്ന പ്രതീതിയാണ്. ഹൈന്ദവ സമൂഹത്തെ ശിഥിലമാക്കാന്‍ ഇസ്ലാം തീവ്രവാദികളും അവരെ പ്രീണിപ്പിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളും കഠിനമായി പരിശ്രമിക്കുന്ന കാലഘട്ടമാണിത്. എല്ലാ മേഖലയിലും ഹൈന്ദവസമൂഹത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. ഹൈന്ദവര്‍ക്ക് ഭാരതമല്ലാതെ പോകാന്‍ മറ്റൊരിടമില്ല. ഈ വെല്ലുവിളിയെ ചെറുക്കാന്‍ കുടുംബശാക്തീകരണം മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ രക്ഷയ്‌ക്കായി നാം സംഘടിക്കണം. നമ്മുടെ ഐക്യം മറ്റുള്ളവര്‍ക്കും ഗുണകരമാകും. ജാതിയുടേയും രാഷ്‌ട്രീയത്തിന്റേയും പേരില്‍ ഹൈന്ദവ സമൂഹം വിഘടിച്ചു നില്‍ക്കുന്നതിനെ മുതലെടുത്ത് ഇസ്ലാമികവല്‍ക്കരണം നടപ്പിലാക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ ശക്തമായി പിടിമുറുക്കിയിരിക്കുകയാണ്. ശക്തി ശാന്താനന്ദ മഹര്‍ഷി വ്യക്തമാക്കി.

ശബരിമലയില്‍ നടക്കുന്ന കൊള്ളയില്‍പ്പോലും പ്രതികരിക്കാന്‍ കഴിയാതെ നിസ്സംഗാവസ്ഥയിലാണ് ഹിന്ദുക്കളെന്ന് സമ്മേളനത്തില്‍ സംസാരിക്കവെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള ഐതിഹാസികമായിരുന്നു 2014 ന് ശേഷം ഹൈന്ദവസമൂഹത്തില്‍ ഒരുണര്‍വ്വ് ഉണ്ടായിട്ടുണ്ടെന്നും. ഹിന്ദു തീര്‍ത്ഥാടക കേന്ദ്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആധ്യാത്മികമായ ഉണര്‍വ്വ് ഉണ്ടാക്കിയിട്ടുണ്ടെന്നും ആനന്ദവനം ഭാരതി അഭിപ്രായപ്പെട്ടു.

കുടുംബങ്ങളില്‍ നിന്നാണ് പരിവര്‍ത്തനം തുടങ്ങേണ്ടതെന്ന് സ്വാമിനി ദേവി മാതാ പറഞ്ഞു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും നാമം ജപിക്കുകയും ചെയ്യുന്ന ശീലം എവിടെയോ നമുക്ക് നഷ്ടപ്പെട്ടു. മറ്റ് വിഭാഗങ്ങള്‍ എത്ര തിരക്കുണ്ടെങ്കിലും വൈകുന്നേരങ്ങളിലെ പ്രാര്‍ത്ഥനകളില്‍ അവര്‍ ഒന്നിക്കും. ഒന്നിച്ചിരുന്നുള്ള കുടുംബ പ്രാര്‍ത്ഥനയ്‌ക്ക് വലിയ ശക്തിയുണ്ടെന്നും സ്വാമിനി ഓര്‍മിപ്പിച്ചു.

കൊവിഡ് കാലത്ത് സ്വാമി ചിദാനന്ദപുരിയുടെ പ്രേരണയാല്‍ ആരംഭിച്ച വസായ് ഹിന്ദു മഹാസമ്മേളനം എന്ന സങ്കല്‍പം ഇന്ന് മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് സമ്മേളനത്തില്‍ നടത്തിയ ആശംസാ പ്രസംഗത്തില്‍ വസായ് സനാതന ഹിന്ദുധര്‍മ സഭ അധ്യക്ഷന്‍ കെ. ബി. ഉത്തംകുമാര്‍ പറഞ്ഞു.

നാസിക് എംഎല്‍എ സീമ തായി ഹിരെ, ബിജെപി ജില്ലാ അധ്യക്ഷന്‍ സുനില്‍ കേദാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആനന്ദവനം സ്വാമിയെ എന്‍എസ്എസ് പ്രസിഡന്റ് രവീന്ദ്രന്‍ നായരും, ചെങ്കോട്ടുകോണം സ്വാമിയെ എസ്എന്‍ജി ട്രസ്റ്റ് പ്രസിഡന്റ് അശോക് വാസവും സ്വാമിനി ദേവി മാതായെ നാരായണീയം പ്രമുഖ് സുധാ സദാശിവനും ഉത്തംകുമാറിനെ മുത്തപ്പന്‍ സേവാ സമിതിയുടെ ശക്തി സുകുമാരനും ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.

 

Tags: Hindu societyHindu society is facing a huge challengeHinduism 25 Hinduism Conferenceസ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷിSwami Shakti Shantananda Maharshi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈവിധ്യമാണ് ഏകത്വമെന്ന് ഉള്‍ക്കൊണ്ടാണ് ഹിന്ദുസമൂഹം മുന്നോട്ടുപോകുന്നത്: മോഹന്‍ ഭാഗവത്

ശ്രീപദ്മനാഭസ്വാമിക്ക് പോലീസ് നല്കിവന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ ഘോഷയാത്ര
Kerala

ഹിന്ദു സമൂഹത്തിന്റെ ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ല: ഹിന്ദു ഐക്യവേദി

വത്സന്‍ തില്ലങ്കേരിക്കും തൃശ്ശൂര്‍ പൂരത്തിനും എതിരായ നിയമസഭയിലെ സത്യവിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധ പൊതുയോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ സംസാരിക്കുന്നു. സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു സമീപം.
Kerala

ഇടതു വലതു മുന്നണികള്‍ ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്നു: ശശികല ടീച്ചര്‍

ആര്‍എസ്എസിന്റെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഡോ.ഹെഡ്‌ഗേവാറിന്റെ പ്രതിമയില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പുഷ്പാര്‍ച്ചന നടത്തുന്നു. സമീപം സര്‍സംഘചാലക് ഡോ. മോഹന്‍ ജി ഭാഗവത്
India

ആര്‍എസ്എസ് ഹിന്ദുസമൂഹത്തിന്റെ പവിത്ര ശക്തി സാധന: ഡോ. മോഹന്‍ ഭാഗവത്

India

ഹിന്ദു സമൂഹം ഭാഷ, ജാതി, പ്രദേശം തുടങ്ങി എല്ലാ ഭേദങ്ങളും മറികടന്ന് സംഘടിക്കണം: ഡോ.മോഹന്‍ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.