പാലക്കാട്: പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന്റെ സമാപന ദിവസത്തിൽ വിഖ്യാതമായ ദേവരഥ സംഗമം നടന്നു. തേരഴകിന്റെ സൗന്ദര്യവും നേരുറവിന്റെ പൈതൃകവും പാരമ്പര്യത്തിന്റെ മഹനീയതയും ഒന്നിച്ച് സാംസ്‌കാരിക മുഹൂർത്തത്തിൽ ദേവ ചൈതന്യറിഞ്ഞ് വിശ്വാസികൾ ആനന്ദംകൊണ്ടു. കൽപ്പാത്തിയിൽ ആയിരങ്ങൾ ആനന്ദംകൊണ്ടു.
കൽപ്പാത്തിപ്പുഴക്കരയിലെ പുണ്യഭൂമിയായ തേരുമുട്ടിയിൽ അസ് തമയ സൂര്യനെ സാക്ഷിയാക്കി ദേവരഥങ്ങൾ സംഗമിച്ചു. ദേവസമാഗാമ ദർശനപുണ്യം അനുഭവിക്കാൻ ആയിരങ്ങളാണ് എത്തിയിരുന്നത്.
രഥം വലിക്കുന്നത് പുണ്യമായി കരുതുന്ന വിശ്വാസികളുടെ വലിയ തിരക്കിൽ ഇത്തവണ മുൻവർഷത്തേക്കാൾ യുവജനങ്ങൾ ഉണ്ടായി എന്നത് ശ്രദ്ധേയമായിരുന്നു. രഥത്തിന്റെ നീണ്ടവടത്തിൽ ഒന്നുതൊടാനും രഥംവലിക്കാനും വിദ്യാർത്ഥികളടക്കം വൻതോതിലെത്തി.
രഥത്തിന്റെ ശിൽപ്പസൗന്ദര്യം, ജനക്കൂട്ടത്തിന്റെ വിശ്വാസ വിശേഷം, ആഘോഷത്തിന്റെ ആഹ്ലാദ വീചികൾ കൽപ്പാത്തി തെരുവ് മറ്റൊരുതലത്തിലേക്ക് ഉയരുകയായിരുന്നു.
മൂന്നാംതേരുദിനമായിരുന്നു ഇന്നലെ. പഴയ കല്പാത്തി ലക്ഷ്മി നാരായണപെരുമാൾ, ചാത്തപ്പുരം, പ്രസന്നമഹാ ഗണപതി എന്നീ ദേവതകൾ രഥാരോഹണം ചെയ്ത് പ്രയാണം നടത്തി.
കൽപ്പാത്തിയിലെ നാലു ക്ഷേത്രങ്ങളിൽ നിന്നുള്ള ആറ് രഥങ്ങളും അഗ്രഹാരവീഥികളിൽ പ്രയാണം നടത്തി.
രണ്ടുദിവസം നടന്ന തേരിലേറി പ്രയാണത്തിൽ ദേവതകളെ കാണാനും തേരുവലിക്കാനുമായി ആയിരങ്ങളാണ് ഗ്രാമ വീഥികളിലെത്തിയത്. ഒന്നാം തേരുദിനത്തിൽ കൽപ്പാത്തി വി ശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപ ാർവതിമാരും, ഗണപതിയും, വള്ളി സമേത സുബ്രഹ്‌മണ്യ സ്വാമിയുമാണ് ഗ്രാമപ്രദക്ഷിണം തുടങ്ങിയത്.
രണ്ടാം തേരുദിനത്തിൽ ഗണനായകനായ മന്തക്കര മഹാഗണപതിയും ഗ്രാമവീഥികളിലെത്തി. ഈ ദേവതകൾക്കൊപ്പം ഇന്നലെ പ്രയാണം നടത്തിയ രണ്ടുദേ വകളും വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ സംഗമിച്ചപ്പോഴാണ് രഥസംഗമം പൂർത്തിയായത്.
















