Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭര്‍ത്തൃഹരിയുടെ ഭാഷാ ദര്‍ശനം-3; വൈദിക വാങ്മയത്തിലെ ഏകത്വ പ്രഖ്യാപനം

ഡോ.വി.സുജാത by ഡോ.വി.സുജാത
Nov 16, 2025, 01:05 pm IST
in Varadyam

പ്രപഞ്ച സത്യം കണ്ടെത്താനുള്ള മാര്‍ഗങ്ങളില്‍ മുഖ്യം ഭാഷയാണെന്ന ദര്‍ശനമാണ് വാക്യപദീയം മുന്നോട്ടുവയ്‌ക്കുന്നത്. അതിനാല്‍ വേദം ശബ്ദബ്രഹ്‌മത്തിലേക്കുള്ള മാര്‍ഗങ്ങളില്‍ പ്രധാനമാണ്. വേദം ശബ്ദബ്രഹ്‌മത്തിന്റെ ജ്ഞാനമയമായ പ്രതിബിംബമാണ്. അതിനാലാണ് വേദപഠനം സത്യസാക്ഷാത്കാരത്തിന് വഴികാട്ടിയാകുന്നത്. ഇപ്രകാരമാണ് വാക്യപദീയം അഞ്ചാമത്തെ കാരിക സമര്‍ത്ഥിക്കുന്നത്:
പ്രാപ്ത്യുപായോനുകാരശ്ച
തസ്യ വേദോ മഹര്‍ഷിഭിഃ
ഏകോപ്യനേക വര്‍ത്മേവ
സമാമ്നാതഃ പൃഥക്പൃഥക്
(വേദം ശബ്ദബ്രഹ്‌മത്തെ സാക്ഷാത്കരിക്കുന്നതിനുള്ള മാര്‍ഗമാണ്. അത് ബ്രഹ്‌മത്തിന്റെ പ്രതിബിംബമാണ്. അതില്‍ ശബ്ദബ്രഹ്‌മം ഏകമാണെങ്കിലും അതിലേക്ക് പല മാര്‍ഗങ്ങളുള്ളതായി മഹര്‍ഷിമാരാല്‍ പറയപ്പെട്ടിരിക്കുന്നു)

ജ്ഞാനസ്വരൂപത്തില്‍ ശബ്ദബ്രഹ്‌മം വേദങ്ങളില്‍ പ്രതിഷ്ഠിതമാണ്. ശബ്ദതത്ത്വത്തിന്റെ പ്രതിബിംബമാണ് വേദം എന്നാണിവിടെ പറയുന്നത്. പ്രണവസ്വരൂപമായ ഓങ്കാരത്തില്‍ നിന്നാണ് അനേകം ശാഖകളോടുകൂടിയ വേദം സംഭൂതമായതെന്നും വ്യക്തമാക്കുന്നു. വിവിധ ശാഖകളോടുകൂടിയ വേദം ഋക്ക്, യജുസ്സ്, സാമം, അഥര്‍വ്വം എന്നിങ്ങനെയും, അവയില്‍ ഓരോന്നും വിഷയക്രമത്തില്‍ മന്ത്രം, ബ്രാഹ്‌മണം, ആരണ്യകം, ഉപനിഷത്ത് എന്ന പ്രകാരത്തിലും വിഭജിച്ചിട്ടുണ്ട്. മാത്രമല്ല, ഓരോ വേദത്തിലും അനേകം ഉപനിഷത്തുകളും കാണാം. ഇപ്രകാരം ധാരാളം ശാഖകളോടുകൂടി വികസിച്ചു നില്‍ക്കുന്നുവെങ്കിലും അവയുടെ സാരസംഗ്രഹം ഏകത്വത്തിലേക്ക് നയിക്കുന്നതാണ്. വേദവ്യാസന്റെ ‘ബ്രഹ്‌മസൂത്രം’ ഇത്തരമൊരു സംഗ്രഹമാണ്. ഇപ്രകാരം വേദത്തിന് വിവിധ ശാഖാഭേദങ്ങളുണ്ടെങ്കിലും അവയിലൂടെയെല്ലാം ശബ്ദബ്രഹ്‌മത്തിന്റെ താത്ത്വികമായ ഏകത്വം ദര്‍ശിക്കാനാവും.

സത്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം ഭാഷയാണെന്ന വാക്യപദീയത്തിലെ ദര്‍ശനം അദ്വൈതികളായ ചിലര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ബ്രഹ്‌മം വാക്കുകള്‍ക്ക് അതീതമായിട്ടുള്ള സത്യമാണെന്ന കാരണത്താലാണിത്. പക്ഷേ ഭാഷ സത്യത്തിലേക്കുള്ള സൂചകമാകുന്നുവെന്നത് നിഷേധിക്കാനാവില്ല. പ്രമാണങ്ങളില്‍ ശ്രുതിക്കാണല്ലോ വേദാന്തികള്‍ പരമപ്രാമാണികത്വം കല്പിക്കുന്നത്.

വേദപഠനത്തിന് പ്രാഥമികമായി വേദാംഗങ്ങള്‍ പഠിച്ചിരിക്കണമെന്ന നിഷ്‌കര്‍ഷതയുണ്ട്.  ശിക്ഷാ, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, കല്പം, ജ്യോതിഷം എന്നിങ്ങനെ ആറ് വേദാംഗങ്ങളും ശിഷാ അഥവാ ഉച്ചാരണ ശാസ്ത്രം, വ്യാകരണം, നിരുക്തം അഥവാ ശബ്ദോല്‍പ്പത്തി ശാസ്ത്രം, ഛന്ദസ്സ് അഥവാ വൃത്തം എന്നിങ്ങനെയുള്ള നാല് അംഗങ്ങളും ഭാഷാപഠനസംബന്ധികളാണ്.

ഗീതയിലെ മൂന്നാമദ്ധ്യായത്തില്‍ പതിനഞ്ചാമത്തെ ശ്ലോകത്തില്‍ ‘ബ്രഹ്‌മ’ ശബ്ദത്തിന് വേദം എന്ന അര്‍ത്ഥമാണ് സൂചിതമായിട്ടുള്ളത്. ഇതില്‍ പറയുന്ന പ്രകാരം വൈദിക കര്‍മങ്ങള്‍ക്ക് ആധാരം വാക്കാണ്. വാക്കിന്റെ ഉല്‍പ്പത്തി ശബ്ദബ്രഹ്‌മമാണ്:
കര്‍മ്മ ബ്രഹ്‌മോദ്ഭവം വിദ്ധി
ബ്രഹ്‌മ അക്ഷര സമുദ്ഭവം
തസ്മാത് സര്‍വ്വഗതം ബ്രഹ്‌മ
നിത്യം യജ്ഞേ പ്രതിഷ്ഠിതം

(കര്‍മ്മം വേദത്തില്‍ നിന്നുണ്ടാകുന്നു. വേദമാകട്ടെ അക്ഷരത്തില്‍ നിന്ന് അഥവാ ശബ്ദബ്രഹ്‌മത്തില്‍ നിന്ന് ഉദ്ഭവിച്ചതാണ്. അതിനാല്‍ സര്‍വ്വവ്യാപിയായ ബ്രഹ്‌മം തന്നെയാണ് യജ്ഞത്തില്‍ പ്രതിഷ്ഠിതമായിട്ടുള്ളത്)

ശബ്ദം, അതാണ് പ്രപഞ്ചാധാരം

അനേകമായിരിക്കുന്ന വേദപാഠങ്ങളെല്ലാം ഉദ്ഭവിച്ചത് ഏകമായിട്ടുള്ള ശബ്ദബ്രഹ്‌മത്തില്‍ നിന്നാണ്. ഉപനിഷത്തുകളില്‍ പ്രകടമാകുന്ന ഏക സത്യദര്‍ശനം കൂടാതെ യജ്ഞസംബമായിട്ടുള്ള കര്‍മ്മകാണ്ഡത്തിലും ഏകത്വം ദര്‍ശിക്കാനാവുമെന്നാണ് വാക്യപദീയത്തിലെ ആറാമത്തെ കാരിക സമര്‍ത്ഥിക്കുന്നത്:
ഭേദാനാം ബഹുമാര്‍ഗ്ഗത്വം
കര്‍മ്മണ്യേകത്ര ചാങ്ഗതാ
ശബ്ദാനാം യതശക്തിത്വം
തസ്യ ശാഖാസു ദൃശ്യതേ
(വേദങ്ങളില്‍ അനേകം മാര്‍ഗങ്ങളിലൂടെ ചെയ്യപ്പെടുന്ന വിവിധ കര്‍മ്മങ്ങളെല്ലാം ഒരു കര്‍മ്മത്തില്‍ യോജിക്കുന്നു. അതായത് ദൈവിക ശക്തികള്‍ക്കായുള്ള ഹവിസ്സര്‍പ്പണം. അതിനാല്‍ അനേകമായിരിക്കുന്ന യജ്ഞസംബന്ധികളായ മന്ത്രങ്ങളിലും നിശ്ചിത കാര്യസിദ്ധിക്കായുള്ള കര്‍മങ്ങളിലും വാഗ്ശക്തിയുടെ ഏകത്വം കാണാന്‍ സാധിക്കും)

ഇപ്രകാരം ഉപനിഷത്തുകളില്‍ മാത്രമല്ല, വൈദിക മന്ത്രങ്ങളിലും കര്‍മ്മങ്ങളിലും അനേകം പാഠഭേദങ്ങള്‍ ഉണ്ടെങ്കിലും ഏകത്വം കാണാനാവും- യജ്ഞമാണ് അവയുടെയെല്ലാം ലക്ഷ്യം. ദൈവിക ശക്തികള്‍ക്ക് ഹവിസ്സ് അര്‍പ്പിക്കുന്ന ഒരേ കര്‍മ്മമാണ് അവയുടെയെല്ലാം ലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്കായുള്ള മന്ത്രങ്ങള്‍ അനേകമാണെങ്കിലും, ലക്ഷ്യം ഒന്നാകയാല്‍ അവയുടെ വാഗ്സമര്‍ത്ഥതയിലും ഏകത്വം ദര്‍ശിക്കാനാവും.

പലവിധത്തില്‍ പറയപ്പെട്ടിട്ടുള്ള  സ്മൃതികള്‍ക്കും ആധാരം വേദമായതിനാല്‍ അവയിലും ഒരേ ആത്മീയ ലക്ഷ്യം ദര്‍ശിക്കാവുന്നതാണ്. അടുത്ത കാരിക ഇപ്രകാരം പറയുന്നു:
സ്മൃതയോ ബഹുരൂപാശ്ച
ദൃഷ്ടാദൃഷ്ട പ്രയോജനാഃ
തമേവാശ്രിത്യലിങ്ഗേഭ്യോ
വേദവിദ്ഭിഃ പ്രകല്പിതാഃ
(പ്രത്യക്ഷവും അപ്രത്യക്ഷവുമായിട്ടുള്ള ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന നാനാ വിധത്തിലുള്ള സ്മൃതി വചനങ്ങള്‍ വേദവിത്തുക്കളാല്‍ പറയപ്പെട്ടിട്ടുള്ളതാണ്. വേദത്തെ ആധാരമാക്കി, അതത് മന്ത്രങ്ങള്‍ സൂചിപ്പിക്കുന്ന പ്രകാരമാണ് അവ നിര്‍മ്മിച്ചിട്ടുള്ളത്)

സ്മൃതികളില്‍ കാണുന്നത് വ്യക്തി, കുടുംബം, സമൂഹം എന്നിവയെ സംബന്ധിക്കുന്ന ധര്‍മ്മാനുഷ്ഠാന വിധികളാണ്. സ്മൃതിവചനങ്ങളുടെ പ്രയോജനം സ്ഥൂലവും സൂക്ഷ്മവുമാകാം. അത് ഇഹപരവും ഭാവിസംബന്ധവുമാകാം. ഇവയില്‍ ചിലത് കാലക്രമേണ സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് വ്യതിയാന വിധേയമായെന്നും വരാം. ഇപ്രകാരം നാനാവിധത്തിലുള്ള  സ്മൃതിവചനങ്ങളുണ്ടെങ്കിലും, അവയില്‍ ചില മാറ്റങ്ങള്‍ കാണാമെങ്കിലും, അവ വേദങ്ങളെ ആധാരമാക്കി രചിച്ചിട്ടുള്ളവയാണ്. അതിനാല്‍ വേദങ്ങളിലെ തത്ത്വദര്‍ശനമാണ് സ്മൃതിവചനങ്ങള്‍ക്ക് ആധാരം. ഉപനിഷത്തുകളിലെ ഏകത്വദര്‍ശനത്തിലും കര്‍മകാണ്ഡത്തിലെ അര്‍പ്പണ ബോധത്തിലും അധിഷ്ഠിതമായിട്ടുള്ള ധാര്‍മ്മികതയാണ് സ്മൃതികള്‍ക്കും ആധാരമായിട്ടുള്ളതെന്നാണ് ഈ കാരിക ധ്വനിപ്പിക്കുന്നത്.

സ്മൃതികള്‍ ഭാരതത്തില്‍ ധാരാളമുണ്ട്.  സ്മൃതികളില്‍ വ്യക്തിഗതവും സാമൂഹികവുമായിട്ടുള്ള ധര്‍മ്മാചരണമാണ് പ്രധാനവിഷയം. ഇത് കാലാനുസൃതമായി ഉരുത്തിരിയുന്ന പ്രശ്നങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. വൈദിക സത്യത്തെപ്പോലെ അചഞ്ചലമല്ല. എന്നാല്‍ സ്മൃതികള്‍ ചില മാറ്റങ്ങള്‍ക്ക് വിധേയമായാലും മാനവരാശിയെ ഏകോപിച്ചു നിര്‍ത്തുന്ന വൈദിക ആദര്‍ശമാകുന്ന ഏകാത്മ ദര്‍ശനമാണ് ഇവയെ നയിക്കുന്നതെന്ന വാസ്തവമാണ് വാക്യപദീയം വ്യക്തമാക്കുന്നത്. ഏകത്വവും ആത്മീയതയും അവയിലധിഷ്ഠിതമാകുന്ന ധാര്‍മ്മികതയും വിഘടനവാദികള്‍ക്ക് സ്വീകാര്യമാകാത്തത് സ്വാഭാവികമാണ്. വാസ്തവത്തില്‍ പല സ്മൃതികളിലും കാണുന്ന നീതിബോധവും ധര്‍മ്മബോധവും മാതൃകാപരമാണ്. സര്‍വ്വ ജീവരാശിയോടും പ്രകൃതിയോടും മനുഷ്യനെ കൂട്ടിയിണക്കുന്ന അതിവിശാലമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള നീതിബോധമാണ് ഇവ പ്രദര്‍ശിപ്പിക്കുന്നത്. പക്ഷേ ഭൗതികവാദ രാഷ്‌ട്രീയത്തിന് കുടപിടിക്കുന്ന കുതന്ത്രശാലികള്‍ മനുസ്മൃതിയില്‍ ഇല്ലാത്ത പിഴവുകള്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്.

വാക്യപദീയത്തിലെ അടുത്ത 8-9 കാരികകളില്‍ ഉപനിഷദ്വ്യാഖ്യാനങ്ങളാകുന്ന ദ്വൈതം, അദ്വൈതം മുതലായ
വിവിധ സിദ്ധാന്തങ്ങളെ ക്കുറിച്ചുള്ള അവലോകനമാണ്. വൈദിക സത്യത്തെ സംബന്ധിച്ച് പലവിധ വ്യാഖ്യാനങ്ങളുണ്ട്. എന്നാല്‍ ഒരേയൊരു പ്രണവസ്വരൂപത്തെ ബോധിപ്പിച്ചുതരുന്നതാണ് ഏറ്റവും ശുദ്ധമായ വിദ്യയെന്നത് സര്‍വ്വമതങ്ങളും സമ്മതിക്കുന്നതാണ്. കാരണം ഏകരൂപത്തിലുള്ള ഓംങ്കാരശബ്ദമാണ് വിവിധങ്ങളായിട്ടുള്ള സിദ്ധാന്തങ്ങളെയെല്ലാം പ്രകാശിതമാക്കുന്നത്:

തസ്യാര്‍ത്ഥവാദ രൂപാണി
നിശ്ചിതാഃ സ്വവികല്പജാഃ
ഏകത്വിനാം ദ്വൈതി നാം ച
പ്രവാദാ ബഹുധാ മതാഃ
സത്യാവിശുദ്ധിസ്തത്രോക്താ
വിദ്യാ ഏവ ഏകപദാഗമാ
യുക്താ പ്രണവരൂപേണ
സര്‍വ്വവാദാവിരോധിനീ
(വേദത്തിന്റെ അര്‍ത്ഥം വ്യാഖ്യാനിക്കുന്ന അനേകം വ്യത്യസ്ത സിദ്ധാന്തങ്ങളുണ്ട്. അവരവരുടെ താല്പര്യമനുസരിച്ച്, സത്യം ഏകമാണെന്നും ഭിന്നമാണെന്നുമുള്ള പലവിധ അര്‍ത്ഥവാദങ്ങള്‍ വേദാന്ത പണ്ഡിതന്മാര്‍  പറയുന്നുണ്ട്. എന്നാല്‍ സത്യം പ്രകാശിപ്പിക്കുന്നതും വിശുദ്ധവുമായ വിദ്യയെന്നത് പ്രണവ ശബ്ദമായ ഓംങ്കാരത്തിലൂടെ ലഭ്യമാകുന്നുവെന്നതില്‍ എല്ലാ വേദാന്തികളും യോജിക്കുന്നു)

ഇപ്രകാരം വേദങ്ങളില്‍ കാണുന്ന നാനാവിധത്തിലുള്ള ഉപദേശങ്ങള്‍, വിധികള്‍, അവയെ അടിസ്ഥാനമാക്കിയുണ്ടാക്കിയ സ്മൃതി വചനങ്ങള്‍, ആത്യന്തിക സത്യത്തെ കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങള്‍ എന്നിവയെല്ലാം ഉദ്ഭൂതമാകുന്നത് ഏകമായിട്ടുള്ള പ്രണവ മന്ത്രത്തില്‍ നിന്നാണ്. അതിനാല്‍ ഇവയ്‌ക്കെല്ലാം ആധാരം ശബ്ദബ്രഹ്‌മമാകുന്നു:

വിധാതുസ്തസ്യ ലോകാനാം
അങ്ഗോപാംഗ നിബന്ധനാഃ
വിദ്യാഭേദാഃ പ്രദായന്തേ
ജ്ഞാന സംസ്‌കാര ഹേതവഃ
(വേദത്തിന്റെ അംഗോപാംഗങ്ങളില്‍ നിന്നാണ് ജ്ഞാനത്തിനും സംസ്‌കാരത്തിനും കാരണമാകുന്ന വിവിധ തരം ശാസ്ത്രങ്ങള്‍ വികസിക്കുന്നത്. അതിന്റെ പൊരുളായ പ്രണവമാകട്ടെ ജഗത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരമാകുന്ന വിധാനത്തിന് കാരണമാകുന്നു)

ശബ്ദമാണ് പ്രപഞ്ചത്തിന്നാധാരം എന്ന വൈദിക ദര്‍ശനമാണ് വാക്യപദീയത്തിന്റെ അടിസ്ഥാന ശില. ഓംകാര ധ്വനിയാണ് സൃഷ്ടിയുടെ ആരംഭം, അതിനാല്‍ ബ്രഹ്‌മം ശബ്ദസ്വരൂപമാകുന്നു. സാംഖ്യദര്‍ശനത്തില്‍ ദൃശ്യപ്രപഞ്ചം മാത്രമാണ് ശബ്ദ തന്മാത്രകളില്‍ നിന്നുദ്ഭവിക്കുന്നത്. ഈ ശബ്ദ തന്മാത്രകളാവട്ടെ ആദിശക്തിയായ പ്രകൃതിയുടെ പരിണാമഫലങ്ങളുമാകുന്നു. എന്നാല്‍ വാക്യപദീയത്തില്‍ ശബ്ദമെന്നത് സൃഷ്ടിക്ക് മുഴുവന്‍ തുടക്കം കുറിച്ച ബ്രഹ്‌മസ്വരൂപമാകുന്ന പ്രണവ ശബ്ദമാണ്.

(തുടരും)

 

 

Tags: DevotionalHinduismVedasRigveda SamhitaUpanishadsഭര്‍ത്തൃഹരിഭാഷാ ദര്‍ശനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.