കോട്ടയം: ഭാര്യയ്‌ക്ക് വാഗ്ദാനം ചെയ്ത സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അനസ് പാറയില്‍ രാജി വച്ചു. എല്‍ഡിഎഫിന്‌റെ മറ്റ് ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കുന്നതായും അദ്‌ദേഹം ഫേസ് ബുക്കിലൂടെ അറിയിച്ചു.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ 26ാം വാര്‍ഡില്‍ ഭാര്യ ബീമ അനസിന് പാര്‍ട്ടി സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി അനസ് പറഞ്ഞു. എന്നാല്‍ പത്രികാ സമര്‍പ്പണം അടുത്തപ്പോള്‍ മത്സരിക്കേണ്ടെന്ന് ലോക്കല്‍ സെക്രട്ടറി അറിയിക്കുകയായിരുന്നു. ഭാര്യയെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന് അനസ് പറഞ്ഞു.
















