Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മും സര്‍ക്കാരും വാസുവും പ്രതിക്കൂട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 12:32 pm IST
in Editorial

ശബരിമല സ്വര്‍ണക്കൊളള കേസില്‍ ദേവസ്വം കമ്മിഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിന്റെ അറസ്റ്റ് നിര്‍ണായകമാണ്. നേരത്തെ പിടിയിലായ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബുവും കെ.എസ്. ബൈജുവും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാസുവിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് സ്വര്‍ണ്ണക്കൊള്ള നടന്നതെന്നാണ് ഇരുവരും മൊഴി നല്‍കിയത്. എന്നാല്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും, ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമുള്ള തന്ത്രപരമായ മറുപടിയാണ് വാസു നല്‍കിയത്. ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണത്തില്‍ പൊതിഞ്ഞ കട്ടിളപ്പാളികള്‍ ചെമ്പു പാളികളെന്ന് എഴുതിച്ചേര്‍ത്ത വാസു, തട്ടിപ്പ് നടത്താന്‍ അത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തയക്കുകയായിരുന്നു. വാസുവിനെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇനി എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.

വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവ തെളിഞ്ഞതായി പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.

വാസുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളില്‍ തിരിമറി നടന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നു. രേഖകളില്‍ ഉണ്ടായിരുന്ന ‘സ്വര്‍ണം പൊതിഞ്ഞ പാളികള്‍’ എന്ന ഭാഗം ഒഴിവാക്കി ‘ചെമ്പ് പാളികള്‍’ എന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇതിന് മറ്റ് പ്രതികളുമായി ചേര്‍ന്ന് വാസു ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും തെളിഞ്ഞിരിക്കുന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള സംബന്ധിച്ച വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നതോടെ ഇതില്‍ വാസുവിനുള്ള പങ്ക് വ്യക്തമായിരുന്നു. എന്നാല്‍ അപ്പോഴൊക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് നിരപരാധി ചമയുകയാണ് അദ്ദേഹം ചെയ്തത്. എന്തൊക്കെ പുറത്തു വന്നാലും തന്നെ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന കൂസലില്ലായ്‌മയാണ് വാസുവിന് ഉണ്ടായിരുന്നത്. സിപിഎമ്മും സര്‍ക്കാരുമായുള്ള അടുപ്പമാണ് ഇതിന് കാരണം.

എന്‍.വാസു എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മിന്റെ ഉല്‍പ്പന്നമാണ്. പൊതുജീവിതത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ പടിപടിയായുള്ള ഉയര്‍ച്ച സിപിഎമ്മിന്റെ സഹായത്തോടെയായിരുന്നു. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ നക്ഷത്രം തെളിഞ്ഞു. എക്‌സൈസ് മന്ത്രിയായിരുന്ന പി.കെ. ഗുരുദാസന്റെ ഓഫീസില്‍ സെക്രട്ടറിയായ വാസു അവിടെയിരുന്ന് കാര്യങ്ങളെല്ലാം നിയന്ത്രിച്ചു. പിണറായി മുഖ്യമന്ത്രിയായതോടെ വാസു ഏറ്റവും വേണ്ടപ്പെട്ടവനായി. അങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ഈ പദവിയിലിരുന്നു കൊണ്ട് ചെയ്തതെല്ലാം പാര്‍ട്ടിയുടെ പ്രത്യേകിച്ച് പിണറായിയുടെ അറിവോടെയാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വാസുവായിരുന്നു. ഇതിനനുസൃതമായ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. വാസുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സിപിഎമ്മിന് പ്രതികരിക്കാനോ പ്രതിരോധിക്കാനോ കഴിയാതിരുന്നത് ഇതുകൊണ്ടാണ്. സിപിഎമ്മും സര്‍ക്കാരും, തന്നെ രക്ഷിക്കാന്‍ ബാധ്യസ്ഥമാണെന്ന് വാസു കരുതിയതും സ്വാഭാവികം.

വാസുവിനെ അറസ്റ്റ് ചെയ്തിരിക്കുന്ന സമയം നിര്‍ണായകമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സിപിഎമ്മിന് ജനങ്ങളെ സമീപിക്കണമെങ്കില്‍ ഇങ്ങനെയൊരു നടപടി ആവശ്യമാണ്. ചോദ്യം ചെയ്യലും അറസ്റ്റും വൈകിയതു തന്നെ വാസു മുതലാക്കിയിട്ടുണ്ട്. അന്വേഷണത്തെ എങ്ങനെ നേരിടണം, എന്തൊക്കെ കാര്യങ്ങള്‍ വെളിപ്പെടുത്താം, ജയിലിനകത്തായിരിക്കുമ്പോള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്, ഇതിനായി ആരെയൊക്കെ ഏര്‍പ്പെടുത്തണം തുടങ്ങിയ കാര്യങ്ങളൊക്കെ ആസൂത്രണം ചെയ്യാനുള്ള സാവകാശമാണ് സിപിഎമ്മിനും വാസുവിനും ലഭിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഇതൊക്കെ നടക്കുന്നതും.

പ്രത്യേക അന്വേഷണസംഘം കോടതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് മാത്രമാണ് അന്വേഷണം ഇത്രത്തോളം മുന്നോട്ടു പോയതും. വാസു അറസ്റ്റിലായതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഇനിയങ്ങോട്ട് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസില്‍ കൂട്ടാളികള്‍ ആയിരുന്ന ശിവശങ്കറും സ്വപ്‌നാ സുരേഷും പിടിയിലായപ്പോഴും മുഖ്യമന്ത്രി രക്ഷപ്പെടുകയായിരുന്നല്ലോ. സമാനമായ സാഹചര്യം ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിലും ആവര്‍ത്തിക്കപ്പെടാം.

തല്‍ക്കാലം അന്വേഷണവുമായി സഹകരിക്കുക, പിന്നീട് വിദഗ്ധമായി രക്ഷപ്പെടുത്താം എന്നൊരു ഉറപ്പ് അറസ്റ്റിലായിരിക്കുന്ന വാസുവിനും, ഇനി അറസ്റ്റിലാവാന്‍ ഇടയുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനും ലഭിച്ചിരിക്കാം. അധികാര ദാസ്യം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയതോടെ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ എളുപ്പമായിട്ടുണ്ട്. കോടതി എത്രകണ്ട് ജാഗ്രത പാലിക്കുന്നു, ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക.

Tags: CPM KeralaDevaswom Board PresidentN. Vasuസ്വര്‍ണ്ണക്കൊള്ള#SabarimalaGold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

Kerala

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

Main Article

കേരളം തീരുമാനിക്കട്ടെ

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.