ഇടുക്കി : അണക്കരയ്‌ക്ക് സമീപം കടശ്ശിക്കടവില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവറുടേയും ഒരു സ്ത്രീയുടേയും പരിക്ക് ഗുരുതരമാണ്. തമിഴ് നാട്ടില്‍ നിന്ന് ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി എത്തിയ ജീപ്പാണ് കുമളിയില്‍ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന ബസില്‍ ഇടിച്ചത്. ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ജീപ്പില്‍ 20 ഓളം പേര്‍ ഉണ്ടായിരുന്നു. ജീപ്പിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.
















