പത്തനംതിട്ട: വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ ലൈവ് ലൊക്കേഷനുകളും കോള്‍ ഡേറ്റകളും ചോര്‍ത്തി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പത്തനംതിട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ജോയല്‍ വി. ജോസിന്റെ സഹായിയും അഹമ്മദാബാദ് സ്വദേശിനിയുമായ ഹിരാല്‍ ബെന്‍ അനൂജ് പട്ടേല്‍ (37) ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഈ യുവതി. ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയലിന്‌റെ സുഹൃത്താണ് ഹിരാല്‍. ജോയല്‍ റിമാന്‍ഡിലാണ്.
വ്യക്തികളുടെ ഡേറ്റകള്‍ ചോര്‍ത്തിയെടുത്ത് നടത്തിയ ഓണ്‍ലൈന്‍ തട്ടിപ്പില്‍ പത്തനംതിട്ട പൊലീസ് സൈബര്‍ സെല്ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
















