പാറ്റ്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഇന്ന് 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 6 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശങ്ങത്തെയും 8 സീറ്റുകളിലേക്കുള്ള ഉപതെഞ്ഞെടുപ്പ് വോട്ടെടുപ്പും ഇന്നാണ്.
രാവിലെ 7:00 മണിക്കുതന്നെ വോട്ടർമാർ ബൂത്തുകളിൽ നിരന്നിരുന്നു. ആദ്യഘട്ട വോട്ടിങ് ശതമാനം 65.8 ആയിരുന്നു. ഇത് മറികടക്കുമോ എന്നാണ് രാഷ്‌ട്രീയ വിശകലനക്കാൻ കാത്തിരിക്കുന്നത്.
സംസ്ഥാനത്തെ 20 ജില്ലകളിലായി 122 മണ്ഡലങ്ങളിൽ ഏകദേശം 3.7 കോടി വോട്ടർമാരാണ് ഉള്ളത്.
ജമ്മു കശ്മീരിലെ ബുഡ്ഗാം, നഗ്രോട്ട; രാജസ്ഥാനിലെ ആന്റ; ഝാർഖണ്ഡിലെ ഘട്സില; തെലങ്കാനയിലെ ജൂബിലി ഹിൽസ്; പഞ്ചാബിലെ താൺ തരൺ; മിസോറാമിലെ ഡാമ്പ; ഒഡീഷയിലെ നുവാപദ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
വോട്ടെടുപ്പിന് മുന്നോടിയായി തയ്യാറെടുപ്പ് പരിശോധിക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളമുള്ള നിരവധി ബൂത്തുകളിൽ മോക്ക് പോളിംഗ് നടത്തി.
ബീഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 1,95,44,041 പുരുഷ വോട്ടർമാരും 1,74,68,572 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ ആകെ 3,70,13,556 വോട്ടർമാർ വോട്ട് ചെയ്യും. 943 മൂന്നാം ലിംഗക്കാരും വോട്ട് രേഖപ്പെടുത്തും.
ഗ്രാമപ്രദേശങ്ങളിൽ 40,073 ഉം ഗ്രാമപ്രദേശങ്ങളിൽ 5,326 ഉം ഉൾപ്പെടെ സംസ്ഥാനത്തുടനീളം 45,399 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 595 പോളിംഗ് സ്റ്റേഷനുകൾ, 316 മോഡൽ പോളിംഗ് സ്റ്റേഷനുകൾ, പിഡബ്ല്യുഡി നിയന്ത്രിക്കുന്ന 91 പോളിംഗ് സ്റ്റേഷനുകൾ എന്നിവയും സംസ്ഥാനത്തുടനീളം സജ്ജീകരിച്ചിട്ടുണ്ട്.
















