കൊച്ചി : എറണാകുളത്ത് വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഗണഗീതം ആലപിച്ചത് റെയിൽവെ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചതിനെ വിമർശിച്ച തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് മേയറെ കാണുമ്പോൾ ആരെങ്കിലും ചോദിക്കണമെന്നും ശ്രീജിത്ത് ഫേസ്ബുക്കിൽ പരിഹസിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :
” ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് മേയറെ കാണുമ്പോൾ ആരെങ്കിലും ചോദിക്കണം. ഇത് കേട്ടാൽ തോന്നും ട്രെയിൻ ഉദ്ഘാടന സമയത്ത് പാടേണ്ട പാട്ടുകൾ ഏതാണെന്നൊക്കെ ഭരണഘടനയിൽ എഴുതി വെച്ചിട്ടുണ്ടെന്ന്. ഇനി, സംഭവം പാർട്ടി ഭരണഘടനയ്‌ക്ക് വിരുദ്ധമാണോ എന്ന് എനക്കറിയില്ല. ” – ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.
















