ന്യൂദല്‍ഹി:ഹരിയാന ഫയല്‍സ് എന്ന പേരില്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണം നുണയാണെന്ന് ഇന്ത്യയിലെ മുഖ്യധാരമാധ്യമങ്ങള്‍ തന്നെ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെ മല പോലെ വന്ന വോട്ട് ചോരി വിവാദം ആവിയായി.
രാഹുല്‍ ഗാന്ധി വോട്ട് ചോരി ഏറ്റെടുക്കാത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു:
SHOCKER 🚨 Rahul Gandhi gets frustrated with the Media.
"Uthate hi nahi ho ye issue. You media people don’t raise Vote chori issues. I don’t know why"
Your views? 😂 pic.twitter.com/GeL3htZIBp https://t.co/y4Uk8QOGE1
— News Algebra (@NewsAlgebraIND) November 9, 2025
ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യാ ടൂഡേ, റിപ്പബ്ലിക് ടിവി, എന്‍ഡിടിവി, ഫസ്റ്റ് പോസ്റ്റ്, മലയാളമനോരമ, റിപ്പോര്‍ട്ടര്‍ ചാനല്‍, മാതൃഭൂമി ടിവി, 24 ന്യൂസ് തുടങ്ങി ഏതാണ്ട് എല്ലാ ചാനലുകളും നേരിട്ട് ഹരിയാനയില്‍ പോയി നടത്തിയ അന്വേഷണത്തില്‍ രാഹുല്‍ ഗാന്ധി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നുവെന്ന് ആരോപിച്ച വോട്ട് മോഷണ ആരോപണം എല്ലാം വെറും ക്ലറിക്കല്‍ മിസ്റ്റേക്കോ, ബിഎല്‍ഒയുടെ അലസതയോ മൂലം സംഭവിച്ചുപോയതാണെന്നാണ് കണ്ടെത്തിയത്. അല്ലാതെ മോദി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ ഒത്തുകളിച്ച് വോട്ട് മോഷ്ടിച്ചു എന്നതിന് ഒരു തെളിവും ആര്‍ക്കും കണ്ടെത്താനായില്ല.
ഒരു വീട്ട് നമ്പറില്‍ 66 പേരുടെയും 501 പേരുടെയും പേരില്‍ കള്ളവോട്ടുണ്ടാക്കി എന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ഈ 66 പേരും 501 പേരും വ്യത്യസ്ത മേല്‍വിലാസമുള്ളവരാണെന്നും ഇവരൊക്കെ വോട്ട് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. വോട്ടേഴ്സ് ലിസ്റ്റില്‍ 22 മേല്‍ വിലാസങ്ങള്‍ക്കൊപ്പം ഒരു ബ്രസീലിലെ മോഡലിന്റെ ചിത്രമാണ് നല്‍കിയിരുന്നതെന്ന കള്ളവും മാധ്യമങ്ങള്‍പൊളിച്ചു. 22 വ്യത്യസ്തവിലാസങ്ങളിലുള്ളവര്‍ സ്വന്തം വോട്ടേഴ്സ് ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്നും കണ്ടെത്തി.
ഒരു ആള്‍ തന്നെ 223 തവണ വോട്ട് ചെയ്തു എന്ന ആരോപണവും തെറ്റാണെന്ന് തെളിഞ്ഞു. ആ ഒരാള്‍ ഒരു തവണ മാത്രമേ വോട്ട് ചെയ്തിരുന്നുള്ളൂ എന്നും കണ്ടെത്തി.
എന്നാല്‍ താന്‍ നടത്തിയ വോട്ട് ചോരി ആരോപണം ഒരു മാധ്യമവും ഏറ്റെടുത്തില്ലെന്നും ഇന്ത്യയിലെ മാധ്യമങ്ങള്‍ ശരിയല്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ഞായറാഴ്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ രോഷത്തോടെ പ്രതികരിച്ചത്.
















