കൊച്ചി: കേരളത്തില്‍ മൂന്ന് വന്ദേഭാരതുകളാണ് ഇപ്പോള്‍ ഓടുന്നതെന്നും ഇത് ശരിയ്‌ക്കും റോര്‍ ആണെന്നും ആര്‍ ഒ ആര്‍ റോര്‍ എന്നത് കൊണ്ട് താന്‍ അര്‍ത്ഥമാക്കുന്നത് റെവലൂഷന്‍ ഓണ്‍ റെയില്‍സ്- R.O.R. (റെയില്‍പ്പാതയിലെ വിപ്ലവം) ആണെന്നും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കൊച്ചിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരതിന്റെ ഉദ്ഘാടന ഓട്ടത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
“കൊച്ചിയില്‍ നിന്നും ബെംഗളൂരുവിലെ കെഎസ്ആറിലേക്കാണ് ഈ പുതിയ വന്ദേഭാരത് ട്രെയിന്‍. ഈ രണ്ട് വാണിജ്യനാഗരങ്ങളുടെ ശക്തിയെപ്പറ്റി പറയേണ്ടതില്ലല്ലോ. ബിസിനസുകാര്‍, ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍, ടെക്കികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആയിരക്കണക്കിന് പേരുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി. സ്ത്രീകള്‍ക്ക് യാത്ര ഒരു വലിയ തലവേദനയാണ്.”- സുരേഷ് ഗോപി പറഞ്ഞു.
കേരളത്തില്‍ ഇതിന് പുറമെ മറ്റ് രണ്ട് വന്ദേഭാരതുകള്‍ ഓടുന്നു. ഒന്ന് മാംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കാണ്. മറ്റൊന്ന് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കും. ദിവസേന രണ്ട് തവണ ഈ ട്രെയിനുകള്‍ ഓടുന്നു. ഇത് വലിയൊരു വിപ്ലവമാണ്. ഇത് ഒരു റോര്‍ ആയിരിക്കുകയാണ്. റോര്‍ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ആര്‍.ഒ.ആര്‍. (R.O.R. – Revolution on rails) എന്നാണ്. റെവലൂഷന്‍ ഓണ്‍ റെയില്‍സ് (തീവണ്ടിപ്പാതയിലെ വിപ്ലവം) – അദ്ദേഹം പറഞ്ഞു.
നവമ്പര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടിയ ജനങ്ങള്‍ മോദി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 65.08 ശതമാനമാണ് പോളിംഗ്. പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് വോട്ടര്‍മാര്‍ ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയത്. – മോദി പറഞ്ഞു.
ഏകദേശം ഒരു ഡസന്‍ റാലികളില്‍ പ്രസംഗിച്ച മോദി എന്‍ഡിഎ സര്‍ക്കാരിന്റെ വികസനനയത്തെക്കുറിച്ചാണ് എടുത്തുപറഞ്ഞത്. ഈ മുന്നണിയെ പിന്തുണയ്‌ക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. നവമ്പര്‍ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവമ്പര്‍ 14ന് വോട്ടെണ്ണും.
















