തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചലച്ചിത്രപുരസ്‌കാരം കൊടുത്ത് ‘കള്ളുകുടിയുടെ മഹത്വം’ പാടുന്ന പാട്ടിനായിരുന്നു. അത് വിവാദമായത് സ്വാഭാവികം, എന്നാൽ ശ്രീനാരായണ ഗുരുവിനേയും മഹർഷി അരവിന്ദനേയും രാമാകൃഷ്ണനേയും രാമദാസനേയും പുകഴ്്ത്തുന്ന പാട്ട് പാടുന്നത് എങ്ങനെ വിവാദമാകുമെന്ന ചോദ്യം സാധാരണക്കാർ ചോദിക്കാൻ തുടങ്ങി. ആർഎസ്എസ് പാടുന്ന പാട്ടൊന്നും മറ്റാർക്കും പാടാൻ പറ്റില്ലെന്ന പറയുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഫഌഗ് ഓഫ് ചടങ്ങിൽ എറണാകുളത്തുനടന്ന പരിപാടിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ പാടിയ ദേശഭക്തിഗാനം ആർഎസ്എസ് ശാഖയിൽ പാടുന്ന ഗണഗീതമാണെന്നതാണ് ചിലർ വിവാദമാക്കുന്നത്.
പാട്ട് പൂർണ്ണമായും ദേശഭക്തിയെ വാഴ്‌ത്തുന്നതാണ്. ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 ാം ”പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ…” എന്നു പാടുന്നതിനെ എതിർക്കുന്നവർക്ക് വന്ദേഭാരതത്തെ എതിർത്ത ബ്രിട്ടീഷ് കൊളോണിയൽ ശക്തികളുടെ മനസ്സുതന്നെയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്.
വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിൽ കുട്ടികളെ നിർബന്ധിച്ച് പാടിച്ചുവെന്നു പറയുന്ന ഈ ഗീതം കാലങ്ങളായി കലാലയങ്ങളിലും കലോത്സവങ്ങളിലും പാടുക പതിവാണ്. ഈ പാട്ടിന്റെ അർത്ഥവും പ്രസക്തിയും മനസ്സിലാക്കിയ സതേൺ റയിൽവേ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയർ ചെയ്തതാണ് ചിലർ വിവാദമാക്കിയത്. അതി മനോഹരവും അർത്ഥ സമ്പുഷ്ടവുമായ ദേശഭക്തിഗീതത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:
”പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ
പുണ്യവഹിനീ സേചനമേൽക്കും
പൂങ്കാവനങ്ങളുണ്ടിവിടെ…
ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തർപ്പിച്ചീടാൻ…
തലകുമ്പിട്ടുതരും പൂങ്കൊമ്പുകൾ തഴച്ചുവളരുന്നുണ്ടിവിടെ …
അടിമുടി സേവന വാസന വിതറി അമ്മയ്‌ക്കർപ്പിച്ചീടനായ്…
പലനിറമെങ്കിലുമൊരൊറ്റ മനസായ്
വിടർന്നിടുന്നു മുകുളങ്ങൾ…
ഭഗത് സിംഹനും ഝാൻസിയുമിവിടെ പ്രഭാതഭേരി മുഴക്കുന്നു…
ശ്രീനാരായണനരവിന്ദന്മാർ ഇവിടെ കോവിൽ തുറക്കുന്നു
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദ സ്വാമികൾ
ബലിഹവ്യം തൂകീടുന്നു…
അവരുടെ ശ്രീപീഠത്തിൽ നിത്യം നിർമാല്യം തൊഴുതുണരനായ്….
ഇവിടെത്തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല…
അവരുടെ ധന്യാത്മാവവിരാമം താഴുകീടുന്നീ ആരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കൂ
ഇവിടെ ഭാരതമുണരുന്നു…”
”പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയേ പൂജിക്കാൻ
പുണ്യവാഹിനീ സേചനമേൽക്കും
പൂങ്കാവനങ്ങളുണ്ടിവിടെ…
ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തർപ്പിച്ചീടാൻ…
തലകുമ്പിട്ടുതരും പൂങ്കൊമ്പുകൾ തഴച്ചുവളരുന്നുണ്ടിവിടെ …
അടിമുടി സേവന വാസന വിതറി അമ്മയ്‌ക്കർപ്പിച്ചീടാനായ്…
പലനിറമെങ്കിലുമൊരൊറ്റ മനസായ്
വിടർന്നിടുന്നൂ മുകുളങ്ങൾ…
ഭഗത് സിംഹനും ഝാൻസിയുമിവിടെ പ്രഭാതഭേരി മുഴക്കുന്നൂ…
ശ്രീനാരായണനരവിന്ദന്മാർ ഇവിടെ കോവിൽ തുറക്കുന്നൂ
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവേദിച്ചീടുന്നൂ
ഇവിടെ വിവേകാനന്ദ സ്വാമികൾ
ബലിഹവ്യം തൂകീടുന്നൂ…
അവരുടെ ശ്രീപീഠത്തിൽ നിത്യം നിർമാല്യം തൊഴുതുണരാനായ്….
ഇവിടെത്തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ലാ…
അവരുടെ ധന്യാത്മാവവിരാമം തഴുകീടുന്നീ ആരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കൂ
ഇവിടെബ്ഭാരതമുണരുന്നൂ..” ഇതാണ് ഗാനം.
ഇതിലെ ഭഗത് സിങ്ങിനെയോ ഝാൻസി റാണിയേയോ, വിവേകാനന്ദനെയോ ശ്രീനാരായണനെയോ ആരെ പുകഴ്‌ത്തുന്നതാണ് എതിർപ്പിനു കാരണമെന്ന ചോദ്യവും വ്യാപകമാകുന്നുണ്ട്.
















