കൊച്ചി : രാഹുൽ ഗാന്ധിയുടെ വ്യാജ വേട്ട് ചോരി നാടകത്തിൽ തന്റെ വീഡിയോ പ്രദർശിപ്പിച്ചതിനെ അനുകൂലിച്ച് പരിഹസിച്ച സന്ദീപ് വാര്യർക്ക് മറുപടി നൽകി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഒരു കസേരയ്‌ക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് സന്ദീപ് എന്ന അർത്ഥത്തിലായിരുന്നു ഗോപാലകൃഷ്ണൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :
” സ്വന്തം പാർട്ടി പ്രവർത്തകരുടെ തല്ലും വാങ്ങി ഒടിഞ്ഞ കാലും തൂക്കി തൃശൂർ പൂങ്കുന്നത്തു നിന്നും ഒറ്റപ്പാലം വഴി പെരിന്തൽമണ്ണക്ക് കണ്ടം വഴി ഓടിയ നിന്നോളം ബുദ്ധിമാൻ ഈ ഭൂമി മലയാളത്തിൽ ഉണ്ടോ? ഒരു കസേര കിട്ടിയാൽ മുൻപ് ശർദ്ദിച്ചതൊക്കെ എടുത്തു മൂന്നു നേരം അമൃത് പോലെ ഉരുട്ടി വിഴുങ്ങുന്ന നിന്നെപ്പോലെ ഉളുപ്പില്ലാത്ത ജീവി ആവാൻ എല്ലാവർക്കും കഴിയില്ല.. വാരിയേറിന്റെ ജല്പനങ്ങൾക്ക് ഇതിനപ്പുറം ഒരു മറുപടിയും അർഹിക്കുന്നില്ല…. ” – ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
















