Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാസുവിനെ കുടുക്കിയത് ആശ്രിതവത്സലനായ ക്ലാര്‍ക്ക്; എ. പദ്മകുമാറിനെ ഇന്നു ചോദ്യം ചെയ്‌തേക്കും

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Nov 6, 2025, 10:59 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൈ കഴുകാന്‍ ശ്രമിച്ച ദേവസ്വം മുന്‍ കമ്മിഷണര്‍ എന്‍. വാസുവിനെ കുടുക്കിയത് ഓഫീസിലെ പ്രധാന ചുമതലക്കാരനായ ക്ലാര്‍ക്ക് ശ്യാംപ്രകാശ്. വാസു, ദേവസ്വം കമ്മിഷണറായിരുന്ന 2018-19ല്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു ശ്യാം. അന്നത്തെ ദേവസ്വം എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ ‘സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍’ എന്നെഴുതിയത് തിരുത്തി ‘ചെമ്പുപാളികള്‍’ എന്നാക്കിയത് ശ്യാമായിരുന്നു.

ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. ഉപകാര സ്മരണയായി ശ്യാമിനെ ദേവസ്വം അസി. കമ്മിഷണറായി നിയമിക്കാന്‍ നിര്‍ദേശിച്ചതും വാസുവാണെന്നു വ്യക്തമായിട്ടുണ്ട്. ഭാവിയില്‍ സ്വര്‍ണക്കൊള്ള സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം വന്നാല്‍ അതു വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ ശ്യാമിനെ പിന്നീട് ദേവസ്വം വിജിലന്‍സില്‍ നിയമിച്ചു. ഹൈക്കോടതി അറിവോടെ നിയമിതനാകുന്ന എസ്പി, രണ്ട് എസ്‌ഐമാര്‍, മൂന്നു സിപിഒമാര്‍, അസി. കമ്മിഷണര്‍ റാങ്കിലുള്ള മൂന്നു ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് ദേവസ്വം വിജിലന്‍സ്.

സ്വര്‍ണക്കൊള്ള സംബന്ധിച്ചു ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ത്തന്നെ, താനാണ് ദേവസ്വം കമ്മിഷണര്‍ക്കായി സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ എന്നത് വെറും ചെമ്പുപാളികള്‍ എന്നു തിരുത്തിയതെന്ന് ശ്യാം തുറന്നു പറഞ്ഞു. കൂടാതെ ഉണ്ണികൃഷ്ണന്‍ പോറ്റി വശം പാളികള്‍ കൊടുത്തുവിടാവുന്നതാണെന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ നോട്ടിനെ സാധൂകരിക്കുന്ന വിധത്തില്‍ ശിപാര്‍ശ ചെയ്തതും കമ്മിഷണര്‍ക്കായി താനായിരുന്നെന്നു ശ്യാം എസ്പി സുനില്‍ കുമാറിനോടു വ്യക്തമാക്കിയതായാണ് വിവരം. തുടര്‍ന്ന് എസ്പി നിര്‍ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ച ശ്യാമിനെ രണ്ടു ദിവസം മുമ്പ് എസ്‌ഐടി ചോദ്യം ചെയ്തപ്പോള്‍. നടന്ന കാര്യങ്ങള്‍ കൃത്യമായി വെളിപ്പെടുത്തി. ഇതോടെ അന്വേഷണം വാസുവിലേക്കു തിരിഞ്ഞു. ഇതിനുശേഷമാണ് വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തത്. അയ്യപ്പസ്വാമിയുടെ മുതല്‍ കൊള്ളയടിക്കാന്‍ കൂട്ടുനിന്ന വാസു ഒടുവില്‍ താന്‍ കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.

ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ദേവസ്വം അസി. എന്‍ജിനീയര്‍ സുനില്‍ കുമാറിനെയും 2018-19ലെ ദേവസ്വം അംഗം വിജയകുമാറിനെയും എസ്‌ഐടി ചോദ്യം ചെയ്തതായാണ് വിവരം. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പദ്മകുമാറും ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവും പല കാര്യത്തിലും അഭിപ്രായ ഭിന്നതയിലായിന്നു. ഈ ശീതസമരത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു പദ്മകുമാര്‍ പക്ഷത്തും എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ വാസു പക്ഷത്തുമായിരുന്നു. എന്തിന്റെ പേരിലായിരുന്നു അഭിപ്രായ ഭിന്നതയെന്നതും എസ്‌ഐടി അന്വേഷിക്കും.

സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പദ്മകുമാറിനെ ഇന്നു ചോദ്യം ചെയ്‌തേക്കും. പദ്മകുമാര്‍ പറഞ്ഞിട്ടാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം കൊടുത്തുവിട്ടതെന്നു നേരത്തേ മുന്‍ എക്‌സി. ഓഫീസര്‍ സുധീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

Tags: Devaswom CommissionerSabarimala gold lootFormer Devaswom Commissioner N. Vasuchief clerk Shyam PrakashD. Sudheesh Kumargold-plated copper plateschanged to ‘copper plates’
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഗോവര്‍ദ്ധന്‍ സമര്‍പ്പിച്ച മാല മഹസറില്‍ ചേര്‍ത്തില്ല

Kerala

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി, പ്രായം-ആരോഗ്യസ്ഥിതി വാദങ്ങൾ കോടതി പരിഗണിച്ചില്ല

Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം മുഖ്യമന്ത്രിയുടെ വാതില്‍പ്പടിയിലെത്തും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കു കളമൊരുക്കാന്‍ എന്‍. വാസുവിന്റെ ദേവസ്വം കമ്മിഷണര്‍ കാലാവധി നീട്ടി

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.