മഞ്ചേരി: പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും അതിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയ്‌ക്കും വിവിധ വകുപ്പുകളിലായി 180 വര്‍ഷം വീതം കഠിനതടവും 11.75 ലക്ഷംരൂപ വീതം പിഴയും ശിക്ഷ വിധിച്ചത് വലിയ വാർത്തയായിരുന്നു. തിരുവനന്തപുരം സ്വദേശി ആയ യുവതിയെയും പാലക്കാട് സ്വദേശി ആയ യുവാവിനെയും ആണ് കോടതി ശിക്ഷിച്ചത്. ഐ.പി.സി പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് ശിക്ഷ.ശിക്ഷയിൽ യാതൊരു തരത്തിലുള്ള ഇളവുകളും നൽകേണ്ടതില്ല എന്ന് ജഡ്ജി വ്യക്തമാക്കി.
2019 മുതൽ 2021 വരെയുള്ള രണ്ട് വർഷകാലം പതിനൊന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. കുഞ്ഞിന്റെ തലയിൽ സിസി ടിവി ക്യാമറ ഫിക്സ് ചെയ്തിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ അത് ഞങ്ങൾ അറിയുമെന്നും പറഞ്ഞുകൊണ്ട് കുട്ടിയെ ഇവർ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. 2019 ലാണ് തിരുവനന്തപുരം സ്വദേശി ആയ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിക്കൊപ്പം പോയത്.
കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് 2021ൽ മുത്തശ്ശൻ പോലീസിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. കുട്ടിയെ കാണാൻ അനുവദിക്കില്ലെന്ന് അമ്മ വാശി പിടിച്ചതോടെ തർക്കമായി. ഇതോടെ കുട്ടിയെ CWC ഏറ്റെടുത്തു. തുടർന്ന് സ്നേഹിതയിൽ പാർപ്പിച്ചപ്പോഴാണ് കുട്ടി ദുരനുഭവങ്ങൾ തുറന്ന പറഞ്ഞത്.
മലപ്പുറം വനിതാ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. കുട്ടിയ്‌ക്ക് പലപ്പോഴായും ഭക്ഷണം പോലും നല്കിയിരുന്നില്ലെന്നും മർദിക്കാറുണ്ടായിരുന്നുവെന്നും അയൽവാസികളും മൊഴി നൽകിയിരുന്നു. നിലവിൽ രണ്ടാനച്ഛനും അമ്മയും ജയിലിൽ കഴിയുകയാണ്.അമ്മ കുട്ടിയെ ബെഡ്റൂമിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കുകയും സെക്സ് വിഡിയോസ് മൊബൈലില്‍ കാണിച്ചുകൊടുക്കുകയും കുട്ടിയുടെ സാന്നിധ്യത്തില്‍ അമ്മയും രണ്ടാനച്ഛനും സെക്സിലേര്‍പ്പെടുകയും ചെയ്തു.
അതിനു ശേഷം നിരവധി തവണ ബെഡ്റൂമില്‍വച്ച് രണ്ടാനച്ഛന്‍ അമ്മ നോക്കി നില്‍ക്കെ കുട്ടിയെ ബലാത്സംഗത്തിനും ഓറല്‍സെക്സിനും വിധേയമാക്കുകയും ചെയ്തു എന്നാണ് കേസ്.2019 മുതല്‍ 2021 വരെയായിരുന്നു പീഡനം. വിവരം പുറത്തുപറഞ്ഞാൽ അറിയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ തലയിൽ ചിപ്പ് മൂലം ക്യാമറ വെച്ചിട്ടുണ്ടെന്നും ആരോടെങ്കിലും പറഞ്ഞാൽ ഇത് തങ്ങൾ അറിയുമെന്നും ധരിപ്പിച്ചു.ആനമങ്ങാട് വാടകയ്‌ക്ക് താമസിക്കുന്നതിനിടെയാണ് രണ്ടുവർഷത്തോളം പെൺകുട്ടി തുടർച്ചയായ പീഡനത്തിന് ഇരയായത്.
















