കണ്ണൂർ (തളിപ്പറമ്പ്): രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നതായാണ് പൊലീസ് സംശയിക്കുന്നത്. കുറുമാത്തൂർ പൊക്കുണ്ടിനു സമീപമുള്ള സയലന്റ് റോഡ്, സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിലിൽ ടി.കെ. ജാബിറിന്റെയും മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് മരിച്ചത്. വീടിന്റെ കുളിമുറിയോടു ചേർന്ന കിണറ്റിൽ ഇന്നലെ രാവിലെ പത്തു മണിയോടെ കുഞ്ഞ് വീണ നിലയിലാണ് കണ്ടെത്തിയത്.
മുബഷിറയുടെ മൊഴിപ്രകാരം, കുട്ടിയെ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണെന്നാണ് ആദ്യ വിശദീകരണം. എങ്കിലും, ഗ്രിൽ ഘടിപ്പിച്ചിരുന്ന കിണറ്റിൽ ഇത്തരത്തിൽ വീഴാൻ സാധ്യത കുറവായതിനാൽ തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചു.
കുഞ്ഞിന്റെ മാതാവായ മൂലക്കല്‍ പുതിയപുരയില്‍ മുബഷിറയാണ് കൃത്യം നടത്തിയതെന്നാണ് വിവരം.കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് മുബഷിറ പൊലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. തളിപ്പറമ്പ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ യുവതിയെ ചോദ്യം ചെയ്തുവീട്ടിലെ കുളിമുറിയില്‍ വച്ച് കുളിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നെന്നായിരുന്നു യുവതി ആദ്യം പറഞ്ഞിരുന്നത്.യുവതിയുടെ ബഹളംകേട്ടെത്തിയ പൊതുപ്രവര്‍ത്തകന്‍ നാജ് അബ്ദുറഹ്‌മാന്‍, സുഹൃത്തുക്കളായ ഷംസാദ്, നാസര്‍ എന്നിവര്‍ കുഞ്ഞിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ഉടന്‍ തളിപ്പറമ്പ് സഹകരണാശുപ്രതിയിലും കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ട് തന്നെ പൊലീസ് മുബഷിറയെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെയും പൊലീസ് ചോദ്യം ചെയ്യൽ തുടർന്നതോടെയാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞതാണെന്ന സൂചന ലഭിച്ചത്. മുബഷിറ നിലവിൽ പൊലീസ് കസ്റ്റഡിയിൽ വീട്ടിലാണ്.
















