ഭാഗ്യനിർഭാഗ്യങ്ങൾ സ്വാധീനിക്കുന്നതിൽ ശരീരഘടനയും ആകൃതിയുമെല്ലാം സൂചന നൽകുന്നു എന്നതാണ് . വലിയ നെറ്റി ഭാഗ്യലക്ഷണമാണ്. ഇത്തരം നെറ്റിയുള്ള വരെ വിവാഹം ചെയ്യുന്നവർക്ക് ഭാഗ്യം കൂടെ കാണും. 3 വിരൽ വീതി നെറ്റിക്ക് ഉള്ളവരെയാണ് ഭാഗ്യവാന്മാരായി കണക്കാക്കുന്നത്.
കഴുത്തു നോക്കി ശംഖിനി, പത്മിനി, ചിത്രനി എന്നിങ്ങനെ സ്ത്രീകളെ വേർതിരിച്ച് അറിയാൻ സാധിക്കും . മൂന്നു വരകൾ കഴുത്തിൽ തെളിഞ്ഞു കാണുന്നുവെങ്കിൽ ഇവർ ഭാഗ്യമുള്ളവരായിരിക്കും. നീണ്ട കഴുത്തുള്ള സ്ത്രീകൾ സുന്ദരികൾ ആണ് പക്ഷേ ഭാഗ്യം കുറവാണ്. നുണക്കുഴിയുള്ള കവിൾ ഉള്ള സ്ത്രീകളെ കാണാൻ ഭംഗി കൂടുതലുണ്ടെങ്കിലും ലക്ഷണം അനുസരിച്ച് നുണക്കുഴി ഇല്ലാത്ത സ്ത്രീകളാണ് ഭാഗ്യമുള്ളർ.
കവിളിൽ കറുപ്പ് അഥവാ കാക്കാപ്പുള്ളി ഉള്ള സ്ത്രീകൾ സൗന്ദര്യത്തിലും ഭാഗ്യത്തിലും മുന്നിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ഇവരുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. മുടിയുടെ നിറം നോക്കിയും ഭാഗ്യം അറിയാൻ സാധിക്കും. നിറം കുറച്ചു കുറഞ്ഞ സ്ത്രീകൾക്ക് ഇരുണ്ട കറുത്ത മുടി ഭാഗ്യ ലക്ഷണമാണ്. സ്വർണ നിറമുള്ള മുടിയുള്ള വെളുത്ത സ്ത്രീകളും ഭാഗ്യവതികൾ തന്നെ.















