Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതീയ വികസന ഔന്നത്യത്തിന്റെ മോദി പ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 02:04 pm IST
in Main Article

ഡോ. വി.പി. രാഘവന്‍

കഴിഞ്ഞ സപ്തംബറിലെ സാധന- സേവനങ്ങളുടെ വിപണിയോന്മുഖ ചില്ലറ വിലനിലവാര നിരക്ക് / സൂചിക (റീടെയ്ല്‍ ഇന്‍ഫ്ളേഷന്‍ റേറ്റ്) നാളിതുവരെയുണ്ടായ ഏറ്റവും കുറഞ്ഞ 1.54% ആയിരുന്നു. പഴം – പച്ചക്കറികളുടെയും ഇന്ധനങ്ങളുടെയുടെയും വിലനിലവാരങ്ങളിലുണ്ടായ വിലക്കുറവുകള്‍ സപ്തംബറില്‍ ഉല്‍പന്ന സേവനനികുതി മേഖലകളില്‍ ആവിഷ്‌കരിച്ച പുതുതലമുറ പരിഷ്‌കരണങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു. വരും മാസങ്ങളില്‍ ചില്ലറ വില്പന വില നിലവാരം ഒരു ശതമാനത്തില്‍ താഴെയാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭാരത സമ്പദ്ഘടനയില്‍ വിരാജിതമായ അഭൂതപൂര്‍വ്വമായ സാമ്പത്തിക ഔന്നത്യത്തിന്റെ പ്രതിഫലനമായി ഉരുത്തിരിയുന്ന ഉപഭോഗ സൗഭഗം പ്രത്യക്ഷമായ കുടുംബാധിഷ്ഠിത ചെലവുകളെ സ്വാധീനിച്ചതു മൂലമുണ്ടായ വ്യതിയാനമാണ് ഉപഭോഗ സംസ്‌കൃതിയില്‍ പ്രകടമായത്.

മധ്യവര്‍ഗ ആദായനികുതിദായകരിലെ താഴേത്തട്ടിലുള്ളവര്‍ക്ക് പ്രയോജനകരമായ നികുതി നിരക്കില്‍ വരുത്തിയ കുറവുകള്‍ അവരുടെ ജീവിതാഭിലാഷങ്ങളെ ആനന്ദകരമാക്കാന്‍ പോന്നതായിരുന്നു. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കി 80 കോടി ജനതതികള്‍ക്കായി നടപ്പാക്കിയ സൗജന്യ ഭക്ഷ്യോല്പന്ന വിതരണ പദ്ധതി അടിസ്ഥാന ജനജീവിതത്തെയും അഭിലാഷപൂരിതമാക്കി. പയറുല്‍പ്പന്നങ്ങളില്‍ ചെലവാക്കിയിരുന്ന തുകകളില്‍ കുറവു വരുത്തി പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കായി ചിലവിടുന്നതില്‍ വര്‍ധന വരുത്താന്‍ സാധാരണക്കാര്‍ക്ക് സാധിച്ചു. മാറി വരുന്ന രുചി വ്യത്യാസങ്ങള്‍ക്കനുസൃതമായുള്ള വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ചോദനകള്‍ ഉപഭോഗ ഉല്പന്ന വിപണികളെ ചേതോഹരങ്ങളാക്കി. പരമ്പരാഗത ഉപഭോക്തൃ ശൈലികള്‍ കാലാനുസൃതമായി പരിവര്‍ത്തനോന്മുഖമായി. ഉപജീവനാധിഷ്ഠിത ഭക്ഷ്യ ഉപഭോഗം പോഷകാഹാര പ്രധാനവും അഭിലാഷപൂരിതവുമായ ഉപഭോഗ സംസ്‌കൃതിക്ക് വഴിമാറുകയായി.

ദൈനംദിന ചെലവുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ മാറുന്ന ജീവിതശൈലീ താല്പര്യങ്ങള്‍ക്കനുസൃതമായി ആകര്‍ഷകമാക്കാന്‍ നൂതന ജീവിതാഭിലാഷ മാതൃകകള്‍ കൊണ്ട് അഭിലാഷാത്മക വിപണി ശൃംഖലകള്‍ സുസജ്ജമാക്കാന്‍ നാടും നഗരവും പരിവര്‍ത്തനോന്മുഖമായി. ആഭരണ വിപണികളിലേക്കുള്ള ഉപഭോക്തൃ സന്ദര്‍ശന തിരക്കുകള്‍, അനുദിനം ഉയരുന്ന സ്വര്‍ണാഭരണ വിലകളെ അലോസരമാക്കാന്‍ പോരുന്നവയല്ല.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണക്കു പ്രകാരം ഭാരത ജനതയുടെ കൈവശത്തിലെ സ്വര്‍ണാഭരണ ശേഖങ്ങളുടെ മൂല്യം ഭാരതത്തിന്റെ ദേശീയ വരുമാനത്തിന്റെ 80% വരും. ക്രിയാത്മക സമ്പദ് രംഗം അനുദിനം വികസിക്കുന്ന ചലനാത്മക മേഖലയായി മാറി. ആഭരണങ്ങളും കരകൗശല വസ്തുക്കളും, കാഴ്ചവസ്തുക്കളും, കളിപ്പാട്ടങ്ങളും കലാഭ്യാസങ്ങളും, നൃത്തനൃത്യങ്ങളും, നാടക സിനിമാ പ്രദര്‍ശനങ്ങളും ചിത്രകലകളും, വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്‌കാരിക പൈതൃകശേഖരങ്ങളും, രചനകളും, പുസ്തക പ്രസാധനവും, ഭക്ഷണങ്ങളും ക്രിയാത്മക സാമ്പത്തിക രൂപകങ്ങളാണ്. ഭാരതീയ സമ്പദ് ശ്രോതസുകള്‍ ഭൗതികസമ്പത്തുക്കളും ധനകാര്യ സമ്പത്തുക്കളും ഉള്‍പ്പെട്ടവയാണ്. ജന താല്പര്യങ്ങള്‍ക്കുനുസൃതമായ സമ്പത്തിന്റെ ഇഷ്ടാനുസരണ ചെലവിടല്‍ സ്വതന്ത്ര വിപണി ബദ്ധ മുതലാളിത്ത വ്യവസ്ഥിതിയില്‍ വിവിധ നിക്ഷേപ സരണികളിലൂടെ പ്രാപ്തമാക്കാം. സ്റ്റോക്ക് മാര്‍ക്കറ്റ്, മൂലധന വിപണികള്‍, റിയല്‍ എസ്റ്റേറ്റ് വിപണികള്‍, ഉല്‍പാദന രംഗങ്ങളിലെ നിക്ഷേപം ന്നിവ വിവിധ സാമ്പത്തിക നിക്ഷേപ രംഗങ്ങളാണ്. വിപണി നിക്ഷേപങ്ങള്‍ ഇപ്പോള്‍ കേവലം വന്‍കിട നഗരവാസികള്‍ക്ക് മാത്രമല്ല ചെറുകിട പട്ടണങ്ങളിലേക്കുംഗ്രാമീണ മേഖലകളിലേക്കും വ്യാപരിക്കുകയായി. ഭാരതത്തിലെ 40 കോടി ജനങ്ങള്‍, ചൈനയോടൊപ്പം, ദാരിദ്ര്യത്തില്‍ നിന്നു മോചിതരായിക്കുന്നു. ബഹുമുഖ മാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികളാണിപ്പോള്‍ ആവിഷ്‌കരിച്ചു പോരുന്നത്. ആരോഗ്യം വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയെ ആധാരമാക്കിയുള്ള സമീപനമാണിത്.

കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ക്ഷേമ പദ്ധതികളിലൂടെയുള്ള സാമ്പത്തിക നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നു. ദേശിയ കുടുംബാരോഗ്യ സര്‍വ്വെ-5 പ്രകാരം അതിദരിദ്ര കുടുംബങ്ങള്‍ക്ക് പാചക ഇന്ധനം ,വൈദ്യുതി, ശുചിമുറി, വീട്, സാമ്പത്തികനേട്ടം, സ്ത്രീ ശാക്തീകരണം എന്നിവ പ്രദാനം ചെയ്തുകൊണ്ടാണ് അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം പ്രാപ്തമാക്കുന്നത്. പ്രസ്തുത പദ്ധതി അഭിലാഷപൂരിതരും, ആത്മവിശ്വാസികളുമായ പുതിയ മധ്യവര്‍ഗ്ഗ ജനവിഭാഗത്തെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യംവച്ചുള്ളതാണ്. പ്രസ്തുത ബഹുമുഖമാനങ്ങളാല്‍ പ്രാപ്തമായ വികസിത ഭാരതപരിപ്രേക്ഷ്യം ഉത്തരോത്തരം മധ്യവര്‍ഗ്ഗ ജനതതികളെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമാണ്. തഥധിഷ്ഠിതമായ വികസിത പ്രാമാണികതയില്‍ ഉരുത്തിരിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സങ്കല്പനങ്ങള്‍ നാടിനും നാട്ടാര്‍ക്കും ക്ഷേമ ഐശ്വര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്. ഉപഭോഗ വളര്‍ച്ചയും ധനകാര്യ ഉത്പന്നങ്ങളാല്‍ സമ്പന്നമായവയും ജീവിതാനുബന്ധമായ ആവശ്യകതയെ സ്വായത്തമാക്കാന്‍ ഉതകുന്നവയും, സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കപ്പെടുന്നതും ജനജീവിതത്തെ അഭിലാഷപൂരിതമാക്കുന്നു.

ആത്യന്തികമായി ശാക്തീകൃത കുടുംബങ്ങള്‍ സാമ്പത്തിക വികസനാത്മകതയുടെ ഗുണഭോക്താക്കള്‍ മാത്രമല്ല, അവയുടെ വികസന പങ്കാളികളുമാകുന്നു. ഈ ദൃശ സാഹചര്യത്തില്‍ ഭാരതത്തിന്റെ സാമ്പത്തിക അഭിവാഞ്ഛ ഉപഭോഗ വ്യാപനത്താലും, ജനതതികളുടെ ആത്മവിശ്വാസം കൈവരുത്തുന്നതിലൂടെയും പുഷ്‌കലമാവും. ഭാരതത്തില്‍ വ്യാപരിക്കുന്ന ‘സമ്പദ് പ്രഭാവം’ (വെല്‍ത്ത് ഇഫക്ട്) വികസിതഭാരതത്തെ പ്രശോഭിപ്പിക്കുന്നവയാണ്. ‘ക്രിയാത്മകതയുടെ സമ്പദ്ശാസ്ത്ര’മാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച വികസിത ഭാരത സങ്കല്പത്തിന്റെ മുഖമുദ്ര. കരകൗശല വിദഗ്‌ദ്ധരുടെയും ചെറുകിട കര്‍ഷക -വ്യാപാര-വാണിജ്യ-വ്യാവസായിക സംരംഭങ്ങളുടേയും ക്രിയാത്മക സഹകരണത്താല്‍ ഉത്തേജിതമായ മോദി പ്രഭാവം ഭാരതീയ സമ്പദ് വികസനത്തിന്റെ ഉപദാനങ്ങളാകുന്നു.

(ബെംഗളൂരുവിലെ ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ് ആര്‍ട്സില്‍ സേവനമനുഷ്ഠിക്കുന്ന ലേഖകന്‍ 2019-21ലെ ടാഗോര്‍ നാഷണല്‍ ഫെല്ലോയും ആയിരുന്നു)

 

Tags: Narendra ModiModi EffectIndian Development Excellence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.