Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രവിദ്യാപീഠത്തില്‍ വിദ്വത് സദസ് സമാപിച്ചു; ത്രിദിന ദേശീയ സെമിനാറിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 11:17 am IST
in Kerala
ആലുവ തന്ത്രവിദ്യാപീഠത്തില്‍ നടന്ന വിദ്വത് സദസിന്റെ സമാപന സമ്മേളനം തൃശൂര്‍ നടുവില്‍മഠം സ്വാമിയാര്‍
പാര്‍ത്ഥസാരഥി ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ആലുവ തന്ത്രവിദ്യാപീഠത്തില്‍ നടന്ന വിദ്വത് സദസിന്റെ സമാപന സമ്മേളനം തൃശൂര്‍ നടുവില്‍മഠം സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വെളിയത്ത്‌നാട് തന്ത്രവിദ്യാപീഠത്തിന്റെയും മഹര്‍ഷി സാന്ദീപനി രാഷ്‌ട്രീയ വേദവിദ്യാ പ്രതിഷ്ഠാനത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മൂന്ന് ദിവസമായി നടന്ന വേദ വിദ്വത്‌സദസ് സമാപിച്ചു. തന്ത്രവിദ്യാപീഠം സ്ഥാപകനും ആത്മീയ ആചാര്യനുമായിരുന്ന പി. മാധവ്ജി ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് വിദ്വത് സദസ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം തൃശൂര്‍ നടുവില്‍ മഠം സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി സ്വാമി ഉദ്ഘാടനം ചെയ്തു.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ബ്രഹ്മസ്വം മഠം വേദിക് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ സി.എം. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം. ഹരീഷ് രചിച്ച ശ്രീചക്രസാധന എന്ന ഗ്രന്ഥം തന്ത്രവിദ്യാപീഠം കുലപതി മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരിയില്‍ നിന്നും സ്വീകരിച്ച് പ്രൊഫ. ഗീതാകുമാരി പ്രകാശനം ചെയ്തു.

തന്ത്രവിദ്യാപീഠം മുഖ്യാചാര്യനായിരുന്ന കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ ജന്മദിനമായ ഇന്ന് ആചാര്യസ്മൃതി ദിനമായി ആചരിക്കും. രാവിലെ 7 ന് തന്ത്രവിദ്യാപീഠം കുലപതി മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗുരുപൂജയും തുടര്‍ന്ന് കാസര്‍കോട് യോഗീശ ശര്‍മയുടെ നേതൃത്വത്തില്‍ സംഗീത സദസും അരങ്ങേറും. തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ മുന്‍ സെക്രട്ടറി പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. താന്ത്രികാചാര്യന്‍ കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, വേദപണ്ഡിതന്‍ തോട്ടം കൃഷ്ണന്‍ നമ്പൂതിരി, അക്ഷരശ്ലോക വിദഗ്ധന്‍ വി. രാമചന്ദ്ര അയ്യര്‍ എന്നിവര്‍ക്ക് ആചാര്യ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.

കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ഗുരുവായൂര്‍ കാമ്പസുമായി സഹകരിച്ച് തന്ത്രവിദ്യാപീഠം നടത്തുന്ന ആഗമതന്ത്ര ശാസ്ത്ര സെമിനാറിന്റെ ഉദ്ഘാടനം അമൃത വിശ്വവിദ്യാപീഠം കൊച്ചി കാമ്പസ് ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ നിര്‍വഹിക്കും. തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ്, കീഴ്‌ത്താമരശ്ശേരി രമേശന്‍ ഭട്ടതിരി എന്നിവര്‍ പ്രസംഗിക്കും. കഴിഞ്ഞ വര്‍ഷം തന്ത്രരത്‌നം ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടക്കും. തുടര്‍ന്ന് സതീശന്‍ ഭട്ടതിരി, പുടയൂര്‍ ജയനാരായണന്‍, ഡോ. കോറമംഗളം കൃഷ്ണകുമാര്‍, ഡോ. വി. വി. അനില്‍കുമാര്‍, നാരായണന്‍ പെരിയത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും.

Tags: Birth centenaryP. MadhavjiVeliyathnadu Tantra VidyapeethVeda Vidvat Sadasthree-day eventMaharishi Sandipani Rashtriya Veda Vidya PratishthanParthasarathy Bharathi Swami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ വെളിയത്ത്‌നാട് തന്ത്രവിദ്യാപീഠത്തില്‍ മാധവ്ജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ക്ഷേത്രീയ വേദ സമ്മേളനത്തിന്റെ ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിക്കുന്നു.
Kerala

ധാര്‍മിക ജീവിതത്തിലൂടെ മാത്രമെ പുരോഗതി കൈവരിക്കാനാകൂ: സ്വാമി ചിദാനന്ദപുരി

Kerala

ഒരു നിയോഗം പോലെ

Kerala

പി.ഇ.ബി. മേനോന്റെ അന്ത്യവിശ്രമം മാധവ്ജിക്കൊപ്പം; സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ച തിരിച്ച് 2 മണിക്ക്

സോപാനസംഗീതത്തിനിടെ ആലിപ്പറമ്പ് ശിവരാമപ്പൊതുവാളിനൊപ്പം മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍
Varadyam

വാദ്യകലയിലെ ദേവചൈതന്യം; ആലിപ്പറമ്പ് ശിവരാമപ്പൊതുവാളിന് ജന്മശതാബ്ദി

Varadyam

നവോത്ഥാന സാരഥി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.