തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരള
(എസ്എസ്‌കെ)യുടെ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 10ന് തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ട്. അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒന്നു കൂടി കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ സംസ്‌കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
















