Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാവങ്ങളെ പറഞ്ഞു പറ്റിച്ച് കോടികളുടെ ധൂര്‍ത്താണ് പിണറായി വിജയന്‍ നടത്തുന്നത്: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ കേന്ദ്ര പദ്ധതികള്‍ വഹിച്ച പങ്ക് മറച്ചു വെച്ചാണ് ഇപ്പോഴത്തെ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 07:51 pm IST
in Kerala

തിരുവനന്തപുരം: കഴിഞ്ഞ 9 വര്‍ഷമായി സിപിഎം നടത്തിയ പി.ആര്‍. വര്‍ക്കിന്റെ തുടര്‍ച്ചയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ക്ക് യാതൊരു വിധ ആധികാരികതയും ഉള്ളതല്ല. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയില്‍ ഉപേക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലാതായെന്ന് പ്രഖ്യാപിക്കാന്‍ വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് തയാറാക്കിയ കണക്കുകളില്‍ വലിയ പൊരുത്തക്കേട് ഉണ്ട്.2021ലെ സിപിഎമ്മിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത് തന്നെ നാലര ലക്ഷത്തിലധികം അതിദരിദ്രര്‍ കേരളത്തില്‍ ഉണ്ട് എന്നാണ്. ഒരു മാസം മുന്‍പ് നിയമസഭയില്‍ മന്ത്രി പറഞ്ഞതും 6 ലക്ഷത്തോളം ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ്.എന്നാല്‍ സര്‍ക്കാര്‍ ആദ്യം തയാറാക്കിയ പട്ടികയില്‍ ഒന്നര ലക്ഷം പേര്‍ മാത്രമാണ് ഉണ്ടായത്, പിന്നീട് 64,000 ആയി ചുരുക്കി.

ഒരുനേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന വനവാസികള്‍ ഉള്‍പ്പെടെയുള്ള ആളുകളെ മാറ്റിനിര്‍ത്തിയാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പായപ്പോള്‍ വ്യാജ പ്രചാരണങ്ങളുമായി കോടികള്‍ ചെലവാക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തിനുവേണ്ടി മാത്രം സര്‍ക്കാര്‍ ചെലവാക്കുന്നത് ഒന്നര കോടി രൂപയാണ്. സര്‍ക്കാര്‍ ചെലവില്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.
വേള്‍ഡ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയില്‍ ഏറ്റവും പിറകിലുള്ള സംസ്ഥാനമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ ഇരട്ടി ജനസംഖ്യയില്‍ അധികമാണ് ഉത്തര്‍പ്രദേശില്‍ അതിദാരിദ്ര്യമുക്തമായത്; ആറു കോടി പേരെയാണ് യു.പി. അതിദാരിദ്ര്യമുക്തമാക്കിയത്. സമാനമായ രീതിയില്‍ ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിവേഗം ഈ നേട്ടം കൈവരിക്കുമ്പോള്‍ ഇതേ കാലയളവില്‍ കേരളം 2.7 ലക്ഷം ആളുകളെ മാത്രമാണ് അതിദാരിദ്ര്യമുക്തമാക്കിയത്.

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ കേന്ദ്ര പദ്ധതികള്‍ വഹിച്ച പങ്ക് മറച്ചു വെച്ചാണ് ഇപ്പോഴത്തെ പ്രചാരണം.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയും, ദേശീയ തൊഴിലുറപ്പ് പദ്ധതിയും, കിസാന്‍ സമ്മാന്‍ നിധിയും, പി.എം.എ.വൈ. ഭവന പദ്ധതിയും, ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പദ്ധതികളാണ് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരത്തിന് അല്പമെങ്കിലും ഉയര്‍ച്ച നല്‍കിയത്. കഴിഞ്ഞ ഒമ്പതര വര്‍ഷം ഒന്നും ചെയ്യാതിരുന്ന പിണറായി വിജയന്‍ തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് എത്തിയപ്പോള്‍ പതിവുപോലെ നുണ പറഞ്ഞ് പറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേരളത്തില്‍ ഒന്നര ലക്ഷത്തിലധികം ആളുകള്‍ കയറിക്കിടക്കാന്‍ വീടില്ലാതെ സര്‍ക്കാരിന്റെ കാരുണ്യത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത് പിണറായി വിജയന്‍ മറന്നുപോയി എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

 

Tags: Rajeev ChandrasekharChief Ministerpinarai vijayanExtreme Poverty Eradication
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.