Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നസീറിന് പത്മഭൂഷൺ,മധുവിന് കൊലപാതക ബഹുമതി;വീട്ടുജോലിക്കാരനെ നടൻ മധു കൊന്നുവെന്ന വാർത്ത.പിന്നീട് പുറത്തു വന്ന സത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 08:50 am IST
in Entertainment

മലയാള സിനിമയുടെ ജീവിച്ചിരിപ്പുള്ള കാരണവന്മാരിൽ, ഗുരുതുല്യനായ ഒരാൾ ഉണ്ടെങ്കിൽ, അതാണ് നടൻ മധു  അറുപതുകളിലും എഴുപതുകളിലും തുടങ്ങി ന്യൂ ജെൻ വരെ തുടരുന്ന താരങ്ങളുടെ തലതൊട്ടപ്പൻ. അന്നാളിൽ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഗൗരീശപട്ടം എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. ഇന്നത്തെ തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലം. നാഗർകോവിലിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന മധു, അധ്യാപനം ഉപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠനം നടത്തിയ ശേഷം, രാമു കാര്യാട്ടുമായുള്ള പരിചയം വഴി അദ്ദേഹം ‘മൂടുപടം’ എന്ന സിനിമയുടെ ഭാഗമായി. പിന്നീട് നടന്നത് ചരിത്രം.

 

എന്നാൽ അതിനിടയിൽ എൻ.എൻ പിഷാരടി വഴി ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന ചിത്രത്തിൽ മധു അഭിനയജീവിതത്തിന് തുടക്കമിട്ടു. ‘മൂടുപടം’ രണ്ടാമത് ചിത്രമായി. രാജ്യം പത്മശ്രീ ബഹുമതി നൽകിയാദരിച്ച മധു ആറു പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. ഇതിൽ രണ്ടെണ്ണം അദ്ദേഹം സംവിധാനം നിർവഹിച്ച ചിത്രങ്ങൾക്കായിരുന്നു എന്നതും ശ്രദ്ധേയം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി സിനിമകളുള്ള മധു, ആകെ 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘പ്രിയ’ മലയാള സിനിമയിലെ ട്രെൻഡ്സെറ്ററായി മാറി

 

സിനിമകൾക്ക് പുറമേ, മധു ഒരു സ്റ്റുഡിയോയുടെ ഉടമ കൂടിയായിരുന്ന വിവരം സിനിമാ സ്നേഹികൾക്കും, സിനിമയെ അറിയുന്നവർക്കുമിടയിൽ പ്രശസ്തമാണ്. തിരുവനന്തപുരം ജില്ലയുടെ തിരക്കൊഴിഞ്ഞ ഭാഗത്തായാണ് 1970ൽ ഈ സ്റ്റുഡിയോ തലയെടുപ്പോടെ ഉയർന്നത്. നിരവധി യുവ പ്രതിഭകൾക്ക് അവസരം നൽകിയ സ്റ്റുഡിയോ ആയിരുന്നു ഇത്. ഉമാ സ്റ്റുഡിയോ ആ പേരിൽ ഇന്നില്ല. മലയാളത്തിൽ സ്വകാര്യ സാറ്റലൈറ്റ് ചാനലുകൾക്ക് തുടക്കമിട്ട ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോ കോംപ്ലെക്സ് ഉയർന്നത് പഴയ ഉമാ സ്റ്റുഡിയോയിലാണ്. അദ്ദേഹം പൂർണമനസോടെ അത്തരമൊരു കൈമാറ്റം നടത്തുകയായിരുന്നു. അക്കാലങ്ങളിൽ സ്വന്തമായി സ്റ്റുഡിയോ ഉള്ള ഒരു നടൻ കൂടിയായിരുന്നു മധു.

 

ഏഷ്യാനെറ്റ് ഈ സ്റ്റുഡിയോ വാങ്ങുമ്പോൾ ഉമാ സ്റ്റുഡിയോയുടെ പ്രവർത്തനം നിലച്ചിരുന്നു. അതിലേക്ക് നയിച്ച കാരണമെന്നോണം, ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ചലച്ചിത്ര നിരീക്ഷകനും ചലച്ചിത്ര ഗാനഗവേഷകനുമായ രാഹുൽ ഹമ്പിൾ സനൽ പോസ്റ്റുമായി എത്തിച്ചേരുന്നു. വീട്ടിൽ ജോലിക്കു നിന്നിരുന്ന യുവാവിന്റെ തിരോധാനവും, അതേത്തുടർന്ന് നാട്ടുകാർക്കിടയിൽ ഉണ്ടായ കുപ്രചരണവും അക്കാലത്തെ ചലച്ചിത്ര മാസികയിൽ വന്ന കവർ സ്റ്റോറിയും പൊടിതട്ടിയെടുക്കുകയാണ് രാഹുൽ. അന്ന് കാണാതെപോയ യുവാവിന്റെ ചിത്രം സഹിതമാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്.

 

രാഹുൽ ഹമ്പിൾ സനലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ: “നാട്ടിലുള്ളവർക്ക് ജോലി നൽകാനായി ഭാവാഭിനയ ചക്രവർത്തി മധു സാർ തുടങ്ങിയ ഉമ സ്റ്റുഡിയോ അധികം താമസിയാതെ തന്നെ അദ്ദേഹം വിൽക്കാനുണ്ടായ കാരണം പലരും കേട്ടിട്ടുണ്ടാകും. സംഭവം ഇങ്ങനെയാണ് . അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്ക് നിന്ന വിജയൻ എന്ന യുവാവിനെ ഒരു ദിവസം കാണാതായി. നാട്ടുകാർ പറഞ്ഞു മധു അവനെ കൊന്നതാണ് എന്ന്. അങ്ങനെ നാട് മുഴുവൻ മധുവിനെതിരേ പ്രതിഷേധം ഉണ്ടായി.

പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും കാണാതായ യുവാവ് നാട്ടിൽ തിരിച്ചെത്തി. മധുവിന്റെ വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പോയ യുവാവ് അവിടെ സാധാരണ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. ചെയ്യാത്ത കാര്യത്തിന് തന്നെ ‘കൊലപാതകി’ ആക്കിയ നാട്ടുകാരുടെ പ്രവൃത്തിയിൽ മനംനൊന്ത് ആണ് മധു ഉമ സ്റ്റുഡിയോ വിറ്റത്. 1983ലെ നാന സിനിമാ വാരികയുടെ കവർ സ്റ്റോറി ഈ വിഷയം ആയിരുന്നു. ‘നസീറിന് പത്മഭൂഷൺ. എനിക്ക് കൊലപാതക ബഹുമതി’ – മധു. ഈ സംഭവത്തെ പറ്റി പലരും കേട്ടിരിക്കാമെങ്കിലും മധുവിന്റെ വീട്ടിലെ ജോലിക്കാരന്റെ ചിത്രം അധികം ആരും കണ്ടിരിക്കാനിടയില്ല” എന്ന് കുറിച്ച് ആ ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നു.

Tags: crimeMalayalam MovieActor MadhuNazeerGossip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.