തിരുവനന്തപരും:: ഗാസയില്‍ കൂട്ടക്കുരുതിയ്‌ക്ക് ഇരയായി എന്ന് പറഞ്ഞ് നടി റിമ കല്ലിങ്ങല്‍ വായിച്ച പല പേരുകളും ജീവിച്ചിരിക്കുന്ന കുട്ടികളുടേതാണെന്ന് സ്വതന്ത്ര ചിന്തകനായ ആരിഫ് ഹുസൈന്‍ തെരുവത്ത്. റിമ കല്ലിങ്ങല്‍ അന്ന് പേര് വായിച്ച കുട്ടികളില്‍ ഒരു 50 ശതമാനം പേരെങ്കിലും ഇന്ന് അവിടെ ജീവിച്ചിരിക്കുന്നവരാണ്. – ആരിഫ് ഹുസൈന്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ആരിഫ് ഹുസൈന്‍ തെരുവത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈയിടെ നടന്ന ഗാസ അനുകൂല പരിപാടിയിലാണ് ആഷിക് അബു, ജ്യോതിര്‍മയി ഉള്‍പ്പെടെയുള്ളവര്‍ കലാപത്തില്‍ മരിച്ച ഗാസയിലെ കുട്ടികളുടെ പേരുകള്‍ വായിച്ചത്.
ഗാസയിലെ വംശഹത്യ എന്നത് ഇനിയും വ്യക്തമാകാത്ത, അതല്ലെങ്കില്‍ വ്യക്തമായ തെളിവില്ലാത്ത, അന്തിമതീരുമാനമാകാത്ത വിഷയമാണ്. തീരുമാനമാകാത്ത ഒരു വിഷയമായിട്ട് കൂടി ഗാസയില്‍ വംശഹത്യ (ജെനോസൈഡ്) നടക്കുന്നു എന്ന് മതമൗലികവാദികള്‍ ആരോപിക്കുന്നത് ഇവിടുത്തെ ബുദ്ധിജീവികളും ആവര്‍ത്തിക്കുകയാണ്. – ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.
എത്ര തീവ്രവാദികള്‍ ഗാസയില്‍ കൊല്ലപ്പെട്ടു? അങ്ങിനെ ഒരു കണക്കുണ്ടോ? ഈ ചോദ്യത്തിന് ആരുടെ കയ്യിലും ഉത്തരമില്ല. ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്റെ കണക്കുകള്‍ പ്രകാരം മണിക്കൂറില്‍ അവിടെ രണ്ടും മൂന്നും കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ട് എന്ന് പറയപ്പെടുന്നു. സാധാരണക്കാര്‍ക്കെതിരെ കൂട്ടക്കുരുതി നടന്നു എന്ന് പറയുന്ന ഇക്കാലത്ത് താങ്കള്‍ക്ക് എങ്ങിനെയാണ് ഇസ്രയേലിനൊപ്പം നില്‍ക്കാന്‍ കഴിയുന്നത്? സാധാരണക്കാര്‍ കൊല്ലപ്പെടുന്നു എന്നതിന് എന്ത് തെളിവുകളാണ് താങ്കളുടെ പക്കല്‍ ഉള്ളത്? ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്‍റര്നാഷണല്‍ റിപ്പോര്‍ട്ട്, ഐപിസി, യുഎന്‍ …ഈ സംഘനടകളുടെ റിപ്പോര്‍ട്ടുകളെല്ലാം ഞാന്‍ കുത്തിയിരുന്ന് വായിച്ചിട്ടുണ്ട്. ഒരു തെളിവും ഞാന്‍ അതില്‍ കണ്ടില്ല. വംശഹത്യ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് പറയുകയും അതിനായി വംശഹത്യയുടെ നിര്‍വ്വചനം പോലും മാറ്റുകയാണ് അവര്‍ ചെയ്യുന്നത്. ഗാസയില്‍ ഇത്രപേരെ കൊല്ലണം എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ സേന ആക്രമണം അഴിച്ചുവിടുന്നു എന്ന് തെളിയിക്കാന്‍ ഈ മനുഷ്യാവകാശം കൊട്ടിഘോഷിക്കുന്ന സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെയെങ്ങിനെ അവിടെ ജെനൊസൈഡ് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ ചില പേരുകള്‍
ജിഎച്ച് എഫ് എന്ന മുഷ്യാവകാശ സംഘടന ഗാസയില്‍ സഹായം കൊടുക്കുന്ന സ്ഥലത്തേക്ക് ഒരു കുട്ടി വരുന്നു. പിന്നീട് ആ കുട്ടി ഒരു ഇസ്രയേലി പട്ടാളക്കാരനെ ഉമ്മ വെയ്‌ക്കുന്നു. തൊട്ടടുത്ത നിമിഷം ഒരു ഇസ്രയേല്‍ പട്ടാളക്കാരന്‍ ആ കുട്ടിയെ വെടിവെച്ച് കൊല്ലുന്നു. ഇത് ഏറെ പ്രചരിപ്പിക്കപ്പെട്ട വീഡിയോ ആണ്. പക്ഷെ ഇപ്പോള്‍ ആ കുട്ടി ജീവനോടെ ഉണ്ടെന്ന് പറയുന്നു. ഇസ്രയേലി പട്ടാളക്കാര്‍ തന്നെയാണ് ആ കുട്ടിയെ ജീവനോട് പിടിച്ചെടുത്തത്. അപ്പോള്‍ ആരാണ് ആ കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നത്? ഹമാസ് ഭീകരവാദികള്‍ തന്നെയാണ് ആ കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നവര്‍.
ഇതുപോലുള്ള കള്ളക്കഥകള്‍ ആണ് ഗാസയില്‍ നിന്നും വരുന്നത്. ഗാസയില്‍ നിന്നും പട്ടിണിയെന്ന് പറഞ്ഞുവരുന്ന ചിത്രങ്ങള്‍ എല്ലാം കള്ളച്ചിത്രങ്ങളാണ്. യെമനില്‍ പോയി നിങ്ങള്‍ ക്യാമറ വെറുതെ ഓണ്‍ചെയ്ത് കറക്കിയാല്‍ നിങ്ങള്‍ക്ക് പട്ടിണിയുടെ വറുതിയുടെ ക്രൂരമായ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. പക്ഷെ അങ്ങിനെ ഒന്ന് ഗാസയില്‍ കാണില്ല. -ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.
ഇപ്പോള്‍ യുദ്ധം നിര്‍ത്തിയ സാഹചര്യത്തില്‍ ഗാസയില്‍ വലിയ ആഘോഷം നടക്കുകയാണ്. ആ ആഘോഷത്തില്‍ ഒരു എല്ലുന്തിയ കുട്ടിയെയും കാണാനില്ല. ഗാസയിലെ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവുമായി 100 ട്രക്കുകള്‍ അങ്ങോട്ട് പോയാല്‍ ആകെ 20 എണ്ണം മാത്രമേ അവിടെ എത്തുന്നുള്ളൂ എന്നതാണ് വാസ്തവം. ബാക്കി 80 ട്രുക്കളും പിടിച്ചെടുക്കുന്നത് ഹമാസുകാരാണ്.- ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.
ഇസ്രയേലിന്റെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 1200 പേരെ ഹമാസ് ഭീകരര്‍ വധിച്ചതില്‍ യുഎന്നോ, ആംനസ്റ്റി ഇന്‍റര്‍നാഷണലോ മറ്റ് മനുഷ്യാവകാശസംഘടനകളോ അപലിപ്പിച്ചില്ല. ഇത് എന്തുകൊണ്ടാണ്??
മുസ്ലിം ഐഡന്‍റിറ്റി പൊളിറ്റിക്സ് ഉയര്‍ത്തുന്നവര്‍ അവര്‍ക്ക് യോജിച്ച രാഷ്‌ട്രീയക്കാരെ തേടുകയാണ്. ഇസ്ലാമിസ്റ്റ് കൊതുകുകള്‍ക്ക് യോജിച്ച രാഷ്‌ട്രീയമാണ് കേരളത്തിലെ ഇടത് പക്ഷപ്രസ്ഥാനങ്ങള്‍. ഇരവാദം ഉന്നയിച്ചാണ് മുസ്ലിം ഐഡന്‍റിറ്റി പൊളിറ്റിക്സുകാര്‍ ഇടത് പക്ഷത്തെ പിടിക്കുന്നത്. ഞങ്ങള്‍ ഇരകളോടൊപ്പം നില്‍ക്കുന്നവരാണ് എന്ന് വാദിക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഇടത് പക്ഷക്കാര്‍. ഇതോടെ ഇവര്‍ ഇരുകൂട്ടരും യോജിക്കുകയാണ്. വാസ്തവത്തില്‍ മുസ്ലിങ്ങള്‍ ഇടതുപക്ഷത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇടത് പക്ഷം അത് മനസ്സിലാക്കി തുടങ്ങുമ്പോഴേക്കും പൊളിറ്റിക്കല്‍ ഇസ്ലാം ഇടതുപക്ഷത്തെയും കൊണ്ട് പോയിക്കഴിഞ്ഞിരിക്കും. – ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.
ഭീകരവാദിയായ അല്‍ ഉമ്മ നേതാവ് ബാഷയ്‌ക്ക് വേണ്ടി കേരളത്തില്‍ മയ്യത്ത് നിസ്കാരം നടന്നിട്ടുണ്ട്. എന്തിന് അജ്മല്‍ കസബിന് വേണ്ടി വരെ മയ്യത്ത് നിസ്കാരം കേരളത്തില്‍ നടന്നിട്ടുണ്ട്. അജ്മല്‍ കസബ് ഒരു തീവ്രവാദിയല്ലേ? ബാഷ ഭീകരവാദികളല്ലേ? എന്തിന് ഒസാമ ബിന്‍ ലാദന് വേണ്ടി വരെ കേരളത്തിലെ ഒരു പള്ളിയില്‍ മയ്യത്ത് നിസ്കാരം നടന്നിട്ടുണ്ടെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.അതുപോലെ ഏതെങ്കിലും ഒരു തെറ്റ് ചെയ്ത ഹിന്ദുവിനെ ആചാരബഹുമതികളോടെ സംസ്കാരിച്ചാല്‍ ഇസ്ലാമികശക്തികള്‍ അത് ഇവിടെ സമ്മതിക്കുമോ?
സാധാരണ മുസ്ലിങ്ങളാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകള്‍. ജോസഫ് മാഷുടെ കൈവെട്ട് കേസ് ചര്‍ച്ച ചെയ്യുമ്പോള്‍, ജോസഫ് മാഷ്ടെ കയ്യല്ല തലയാണ് വെട്ടേണ്ടത് എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത് സാധാരണ മുസ്ലിങ്ങളാണ്
പൊളിറ്റിക്കല്‍ ഇസ്ലാം എന്നത് ലോകത്തെവിടെയും ആപത്ത് വിതയ്‌ക്കുന്ന ഒന്നാണെന്നും ആരിഫ് ഹുസൈന്‍ പറയുന്നു.
















