Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

കായികമേളയില്‍ പോള്‍ ഇല്ലാത്തതിനാല്‍ മത്സരിക്കാന്‍ സാധിക്കാത്ത അലന്‍ ഷിബോയിക്ക് പഴയിടം മോഹനന്‍ നമ്പൂതിരി പോള്‍ വാങ്ങിക്കൊടുക്കും

സ്‌പോര്‍ട്‌സ് ലേഖകന്‍ by സ്‌പോര്‍ട്‌സ് ലേഖകന്‍
Oct 31, 2025, 12:52 pm IST
in Athletics, Sports

കോട്ടയം: കേരള സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ പോളില്ലാത്തതിനാല്‍ മത്സരിക്കാനാകാതെ നിറകണ്ണുകളുമായി പിന്മാറിയ ഇടുക്കി മാങ്കടവ് സ്വദേശി അലന്‍ ഷിബോയിക്ക് പോള്‍ സംഭാവന ചെയ്യാന്‍ പാചക കുലപതി പഴയിടം മോഹനന്‍ നമ്പൂതിരി.

‘അലന്റെ കണ്ണീരിന് ആര് ഉത്തരം പറയും’ എന്ന തലവാചകത്തില്‍ ഈ 28ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പഴയിടം അലനു പോള്‍ വാങ്ങിക്കൊടുക്കാന്‍ തയാറാകുകയായിരുന്നു. കൂടാതെ സ്‌പോര്‍ട്‌സ് കിറ്റും നല്കും. ഇതിന് 1.25 ലക്ഷം രൂപയോളം പഴയിടം ചെലവഴിക്കും. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മികച്ച ഗുണ നിലവാരമുള്ള പോള്‍, ഒന്നര മാസത്തിനുള്ളില്‍ അലനു ലഭിക്കത്തക്ക വിധമാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. അവന്റെ മുന്നോട്ടുള്ള യാത്രയില്‍ ഇത് വലിയ പ്രചോദനമാകുമെന്നും ഉത്തരവാദിത്തത്തോടെ തന്റെ മേഖലയില്‍ തിളങ്ങാന്‍ ഉപകരിക്കുമെന്നും അലന്റെ പരിശീലകന്‍ അമല്‍ ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു.

എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത കാര്യമാണ് പഴയിടം തിരുമേനിയും അലന്റെ വേദന കായിക പ്രേമികളിലെത്തിച്ച മാധ്യമങ്ങളും ചെയ്തതെന്ന് അലന്റെ അച്ഛന്റെ സഹോദരന്‍ സിനോജ് പറഞ്ഞു. അടിമാലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അലന്‍ ഷിബോയി 10-ാം ക്ലാസ് വരെ ഇടുക്കി മാങ്കടവ് കാര്‍മല്‍ മാതാ സ്‌കൂളിലായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ അലന്‍ ഇടുക്കിയില്‍ നിന്ന് ഒറ്റയ്‌ക്കു പോരുമ്പോള്‍ പോളായി ഉപയോഗിക്കുന്ന തന്റെ മുളന്തണ്ട് എടുത്തിരുന്നില്ല.

അലന്റെ പെര്‍ഫോമന്‍സ് കാണാന്‍ പരിശീലകന്‍ അമല്‍ ജോര്‍ജ് എത്തിയപ്പോഴാണ് അവന്‍ മത്സരത്തിനിറങ്ങാത്തത് ശ്രദ്ധിച്ചതും പോളില്ലെന്നറിയുന്നതും. മറ്റൊരു അത്‌ലറ്റിന്റെ പക്കല്‍ നിന്ന് പോള്‍ സംഘടിപ്പിച്ച് കോച്ച് എത്തുമ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ചെസ്റ്റ് നമ്പര്‍ വിളിച്ചപ്പോള്‍ നിസഹായനായി നിറമിഴികളോടെയിരിക്കുന്ന അലന്റെ ചിത്രം കായികമേള കണ്ട എല്ലാവരെയും മുറിപ്പെടുത്തുന്നതായിരുന്നു.

ഒന്നര ലക്ഷത്തോളം ചെലവിട്ട് പോള്‍ വാങ്ങാനുള്ള വരുമാനം അച്ഛന്‍ ഷിബോയിക്കോ അമ്മ ആശയ്‌ക്കോ ഇല്ലെന്ന് അലന് നന്നായറിയാം. ‘എനിക്ക് ലഭിച്ച ഈ സഹായം ഞാന്‍ ഒരിക്കലും മറക്കില്ല. ഉത്തരവാദിത്തത്തോടെ പോള്‍വോള്‍ട്ടില്‍ മികച്ച താരമാകാന്‍ നന്നായി ശ്രമിക്കും’ അലന്‍ ജന്മഭൂമിയോട് പറഞ്ഞു. ‘എന്നെ സഹായിച്ച പഴയിടം സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി’, അലന്‍ പറഞ്ഞു.

അലന്‍… സര്‍ക്കാര്‍ അനാസ്ഥയുടെ ഇര; ഈ കണ്ണീരിന് ആര് ഉത്തരം പറയും?

Tags: Alan ShiboyIdukki MankadavdonationKerala School Sports Festivalpole vaultsportsmanshipPazhayadam Mohanan Namboothiricooking legend
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കൊടിമര പുനപ്രതിഷ്ഠ: സംഭാവന സംബന്ധിച്ച് മോഹന്‍ലാലും സുരേഷ് ഗോപിയും വിജിലന്‍സിന് മൊഴി നല്‍കും

Kerala

റോസമ്മ ഉലഹന്നാന്‍ ഇനി ജീവിക്കുക അവയവങ്ങള്‍ സ്വീകരിച്ചവരിലൂടെ

Editorial

സ്‌കൂള്‍ കായിക മേള നല്‍കുന്ന പാഠങ്ങള്‍

Athletics

കയ്യില്‍ അച്ഛന്‍ വാങ്ങിത്തന്ന പോളില്‍ വെള്ളി നേടി അച്ഛന് സമ്മാനിച്ച് ശ്രീയ ലക്ഷ്മി

Sports

ക്ഷേത്രക്കുളത്തില്‍ നിന്ന് നീന്തിക്കയറിയത് പോഡിയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.