Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സര്‍ദാര്‍ പട്ടേലിന്റെ ദര്‍ശനവും ഏകതാ ദിനത്തിന്റെ അര്‍ത്ഥതലങ്ങളും

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150 ാം ജന്മദിനം ഇന്ന്

ഗജേന്ദ്ര സിങ് ഷെഖാവത്ത് by ഗജേന്ദ്ര സിങ് ഷെഖാവത്ത്
Oct 31, 2025, 10:56 am IST
in Main Article

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഒക്ടോബര്‍ 31ന് രാഷ്‌ട്രീയ ഏകതാ ദിവസ് – ദേശീയ ഏകതാ ദിനം – ആചരിക്കുന്നു. 1947 ല്‍ സ്വാതന്ത്ര്യാനന്തരം 560 ലധികം നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് ഒരൊറ്റ രാഷ്‌ട്രീയ അസ്ഥിത്വം സൃഷ്ടിച്ച പട്ടേലിനെപ്പോലെ, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിത്തറ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വങ്ങള്‍ വിരളമാണ്.

പട്ടേലിന്റെ യാഥാര്‍ത്ഥ്യബോധവും ക്ഷമയും നിശ്ചയദാര്‍ഢ്യവും വിഭജനാനന്തരം ഉപഭൂഖണ്ഡം ശിഥിലമാകുന്നത് തടഞ്ഞു. അദ്ദേഹത്തിന്റെ അനുനയവും ദൃഢനിശ്ചയവും ഒന്നുകൊണ്ടു മാത്രമാണ് ജുനഗഢ്, ഹൈദരാബാദ്, ജമ്മു-കശ്മീര്‍ എന്നീ പ്രദേശങ്ങള്‍ അനിശ്ചിതത്വത്തിലേക്ക് വഴുതി വീഴാതിരുന്നത്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഐക്യം എന്ന ആശയം കേവലം ഏകീകരണത്തിന്റേത് മാത്രമായിരുന്നില്ല; സമാന പൈതൃകത്താല്‍ ബന്ധിതമായ മനസുകളുടെയും ഹൃദയങ്ങളുടെയും ഒന്നുചേരലായിരുന്നു അത്. വൈവിധ്യങ്ങളും പുതിയ അഭിലാഷങ്ങളും വികസിതമാകുന്ന കാലഘട്ടത്തില്‍ ഭാരതത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന നങ്കൂരമായി ആ വിശ്വാസം തുടരുന്നു.

2014-ല്‍ പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതിലൂടെ, ഐക്യമെന്നത് സ്ഥിരതയാര്‍ജ്ജിച്ച ഒരു വസ്തുതയെന്നതിലുപരി, ദേശീയ നവീകരണത്തിന്റെ തുടര്‍ച്ചാപ്രവര്‍ത്തനമാണെന്ന് തിരിച്ചറിയുകയായിരുന്നു. രാജ്യത്തുടനീളമുള്ള സ്‌കൂളുകളും സംഘടനകളും പൗരന്മാരും രാജ്യത്തിന്റെ അഖണ്ഡത ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രതിജ്ഞ ഈ ദിനത്തില്‍ ഊട്ടിയുറപ്പിക്കുന്നു. ഐക്യത്തിനായുള്ള കൂട്ടയോട്ടം പോലുള്ള പരിപാടികള്‍ പട്ടേലിന്റെ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള ആഹ്വാനത്തെ ഉള്‍ക്കൊള്ളുന്നു. ദേശസ്‌നേഹം വികാരമെന്നതിലുപരിയായ പങ്കാളിത്തത്തിലേക്ക് പരിണമിക്കണമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പട്ടേലിന്റെ രാഷ്‌ട്രനിര്‍മ്മാണ പാരമ്പര്യത്തിനുള്ള ശ്രദ്ധാഞ്ജലിയായി,അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികമായ ഈ വര്‍ഷം, ഏകതാ നഗറില്‍ 182 മീറ്റര്‍ ഉയരമുള്ള ഏകതാ പ്രതിമയ്‌ക്ക് (സ്റ്റാച്യു ഓഫ് യൂണിറ്റി) സമീപം വിവിധ പരിപാടികളോടെ ആഘോഷിക്കും. സാംസ്‌കാരിക പരേഡുകള്‍, സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചല ദൃശ്യങ്ങള്‍, 900-ലധികം കലാകാരന്മാരുടെ പ്രകടനങ്ങള്‍ എന്നിവ ഭാരതത്തിന്റെ ശക്തി അതിന്റെ വൈവിധ്യമാര്‍ന്ന ശബ്ദങ്ങള്‍ ഒന്നായി കേള്‍പ്പിക്കുന്നതിലാണെന്ന ആശയം ആഘോഷിക്കും.

വ്യത്യസ്ത ഭാഷകളും വിശ്വാസങ്ങളും നാടോടി പാരമ്പര്യങ്ങളും സമൃദ്ധമായി നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, സംസ്‌കാരമെന്നത് ഐക്യത്തിന്റെ ശാശ്വത ബന്ധമായി വര്‍ത്തിക്കുന്നു. സോണല്‍ കള്‍ച്ചറല്‍ സെന്ററുകള്‍ മുതല്‍ ദേശീയ മ്യൂസിയങ്ങള്‍ വരെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ പൈതൃകത്തെ ജനാധിപത്യവത്കരിക്കാന്‍ പ്രവര്‍ത്തിക്കുന്നു, ഒരു പ്രദേശവും ദേശീയ ആഖ്യാനത്തില്‍ നിന്ന് ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.

ഏക ഭാരതം ശ്രേഷ്ഠ ഭാരതം പോലുള്ള പരിപാടികള്‍ ഭാഷ, പാചകരീതി, കല എന്നിവയിലെ വിനിമയത്തിനായി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഒരുമിച്ചു ചേര്‍ക്കുന്ന ഈ മനോഭാവത്തെ സ്ഥാപനവത്ക്കരിക്കുന്നു. മഹാരാഷ്‌ട്രയിലെ വിദ്യാര്‍ത്ഥികള്‍ ബിഹു പഠിക്കുമ്പോള്‍, അസമിലെ യുവ കലാകാരന്മാര്‍ പൂനെയില്‍ ലാവണി അവതരിപ്പിക്കുമ്പോള്‍, പരസ്പരം അറിയുക എന്നതാണ് ഒരുമിച്ച് നില്‍ക്കാനുള്ള ആദ്യപടി എന്ന പട്ടേലിന്റെ ആശയം അവര്‍ സാര്‍ത്ഥകമാക്കുന്നു.

വിനോദസഞ്ചാരവും ഐക്യത്തിനുള്ള ഒരു ഉപാധിയാണ്. ദേഖോ അപ്‌നാ ദേശ് പ്രചാരണവും പുതുക്കിയ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോമും – പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രം മുതല്‍ കേരളത്തിന്റെ കായല്‍ തീരങ്ങള്‍ വരെയും, അസമിലെ തേയിലത്തോട്ടങ്ങള്‍ മുതല്‍ രാജസ്ഥാനിലെ മരുഭൂമികള്‍ വരെയും- സ്വദേശത്തെ പര്യവേക്ഷണം ചെയ്യാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. 2024-ല്‍ മാത്രം ആഭ്യന്തര വിനോദസഞ്ചാര സന്ദര്‍ശനങ്ങള്‍ 294 കോടി കവിഞ്ഞു.

സ്വദേശ് ദര്‍ശന്‍, പ്രസാദ് തുടങ്ങിയ പദ്ധതികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം പ്രാദേശിക തലത്തില്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നു. ഗുജറാത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി നാഗാലാന്‍ഡിലെ ഒരു വനിതാ ഹോംസ്റ്റേ നടത്തുമ്പോഴോ തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ജോധ്പൂരിലെ ഒരു കരകൗശല വിദഗ്‌ദ്ധന്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുമ്പോഴോ, അവര്‍ ഉത്പന്നങ്ങള്‍ മാത്രമല്ല വിനിമയം ചെയ്യുന്നത് – ഭാരത റിപ്പബ്ലിക്കിനെ കൂടുതല്‍ അടുപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കിടുക കൂടിയാണ്.

ഓരോ തലമുറയിലും നവീകരിക്കപ്പെടേണ്ട ഒരു കടമയാണ് ഐക്യമെന്ന് പട്ടേല്‍ പഠിപ്പിച്ചു. ജാഗ്രതയില്ലായ്‌മ, അജ്ഞത, പ്രാദേശികവാദം എന്നിവയില്‍ നിന്നുണ്ടാകുന്ന വിഘടിത പ്രേരണകളെ പ്രതിരോധിക്കണം. പഞ്ചപ്രാണ്‍ – സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ അഞ്ച് ദൃഢനിശ്ചയങ്ങള്‍ – 2047-ലേക്കുള്ള ഭാരതത്തിന്റെ പ്രയാണത്തിന്റെ ഹൃദയഭാഗത്ത് ദേശീയ ഐക്യദാര്‍ഢ്യത്തിന്റെ പ്രതിജ്ഞകളെ പ്രതിഷ്ഠിക്കുന്നു.

2025-ല്‍ രാജ്യം സര്‍ദാര്‍ പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഉരുക്കുമനുഷ്യനോടുള്ള യഥാര്‍ത്ഥ ആദരാഞ്ജലി മാര്‍ബിള്‍ ഫലകങ്ങളിലോ സ്മരണകളിലോ അല്ല, മറിച്ച് സമാനമായ ദേശീയ ഗാഥയുടെ ഭാഗമാണ് താനെന്ന ചിന്ത ഓരോ ഭാരതീയനിലും അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ്. സാംസ്‌കാരിക പ്രകടനങ്ങളിലൂടെയോ, മ്യൂസിയങ്ങളിലെ പ്രദര്‍ശനങ്ങളിലൂടെയോ, സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലൂടെയോ ആകട്ടെ, പങ്കാളിത്തത്തിന്റെതായ ഓരോ പ്രവൃത്തിയും ഈ സംസ്‌കാരത്തെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യ നൂലുകളെ ശക്തിപ്പെടുത്തുന്നു.
സര്‍ദാര്‍ പട്ടേലിന്റെ വാക്കുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതേ വാക്കുകള്‍ ആവര്‍ത്തിക്കുമ്പോഴും, ഭാരതത്തിന്റെ ഭാഗധേയത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവുമായി ഐക്യം തുടരുകയാണ് – ഏക ഭാരതം, ശ്രേഷ്ഠ ഭാരതം.

 

Tags: sardar vallabhai patelGajendra Singh Shekhawat
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ഗജേന്ദ്ര സിങ് ഷെഖാവത്ത്
കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദമേറുന്നു;നെഹ്‌റുവിന്റെ 26,000 കത്തുകൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിന് മടക്കിനൽകണമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരത്ത് നടന്ന ഏകതാ പദയാത്ര ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. കേരള യൂണിവേഴ്സ്റ്റി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

വികസിത ഭാരത നിര്‍മാണത്തില്‍ യുവജനങ്ങള്‍ക്ക് നിസ്തുല പങ്ക്: വി. മുരളീധരന്‍

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ചിന്മയ വിശ്വവിദ്യാപീഠത്തില്‍ നടന്ന രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായുള്ള പദയാത്ര കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
Kerala

സര്‍ദാര്‍ പട്ടേലിനെപ്പോലുള്ള നേതാക്കളുടെ കാഴ്ചപ്പാടിന്റെയും സമര്‍പ്പണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഭാരതത്തിന്റെ ഇന്നത്തെ ഐക്യം

India

ചൈന പ്രധാനമാണ്, വിയോജിപ്പുകളുണ്ടെങ്കിലും സാധ്യമായ ഇടങ്ങളില്‍ അടുക്കാന്‍ ശ്രമിക്കണം: അജിത് ഡോവല്‍

India

ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെട്ടത് ഭരണം ദുര്‍ബലമായത് മൂലം: അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.