തിരുവനന്തപുരം: 266 ദിവസം പിന്നിട്ട ആശാ വർക്കർമാരുടെ സമരം സെക്രട്ടറിയറ്റു പടിക്കലെ രാപകൽ സമരം നിർത്തുന്നു. ഇനി ജില്ലാ തലത്തിൽ സമരം തുടരും. ആശാ വർക്കർമാരുടെ പ്രതിഫലം നിർണ്ണയിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ സമ്മതിച്ചുവെന്നും സമരം എല്ലാ ആവശ്യങ്ങളും നേടിയെടുത്താണ് അവസാനിപ്പിക്കുന്നതെന്നും സമര സമിതി നേതാവ് എം.എ. ബിന്ദു സമര തീരുമാനം അറിയിച്ച് പ്രഖ്യാപിച്ചു.
ആശാ വർക്കർമാർക്ക് പ്രതിഫലം കൊടുക്കുന്ന ജോലി കേന്ദ്ര സർക്കാരിനാണെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, 1000 രൂപ പ്രതിഫലം വർദ്ധിപ്പിച്ചതുവഴി പറഞ്ഞത് തെറ്റാണെന്നും ആശാ വർക്കർമാർ പറഞ്ഞതാണ് ശരിയെന്നു തെളിഞ്ഞതായി ബിന്ദു വിശദീകരിച്ചു. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ കൈക്കൊണ്ട അനുകൂല സമീപനങ്ങളെ ബിന്ദു പ്രത്യേകം പ്രശംസിച്ചു.
കുടിശിക വിതരണം ചെയ്യുക, തൊഴിൽ എന്തൊക്കെയെന്ന് നിർവിച്ചിക്കുക, 62 വയസ്സുകഴിഞ്ഞാൽ പിരിഞ്ഞുപോകണം എന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ ലക്ഷ്യം നേടിയാണ് സമരം അവസാനിപ്പിക്കുന്നത്. എന്നാൽ ഓണറേറിയം 21,000 ആയി നിശ്ചയിക്കുക എന്ന ആവശ്യം നേടുംവരെ സമരം തുടരും. സെക്രട്ടറിയറ്റിനു മുന്നിലെ രാപകൽ സമരം അവസാനിപ്പിച്ച് ജില്ലാ തലത്തിലേക്ക് മാറ്റും.
ഇന്ന് പ്രഖ്യാപിച്ചു. നാളെ തലസ്ഥാനത്ത് നടത്തുന്ന ജില്ലാതല സമരപ്രഖ്യാപന റാലിയോടെ രാപകൽ സമരം തീരുമെന്ന് ബിന്ദു പറഞ്ഞു.
More
ആശാ സമരം തീരുമ്പോൾ പിണറായി സർക്കാരിന്റെ ഒരു നുണകൂടി തെളിയുന്നു; നന്ദി കേന്ദ്രത്തിന്











