തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ച
മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്നും വെറും തട്ടിപ്പാണെന്ന് സിപിഐ മനസ്സിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. പദ്ധതിയില്‍ നിന്ന് പിന്മാറുമോ ഇല്ലയോയെന്ന് വ്യക്തമായി പറയാന്‍ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കരാര്‍ ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്‌ക്കാണ് ഉപസമിതി? മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ വിദഗ്ധമായി പറ്റിച്ചുവെന്നും സതീശന്‍ പറഞ്ഞു.
















