തിരുവനന്തപുരം: നവമ്പറില്‍ ലയണല്‍ മെസ്സി കേരളത്തില്‍ വരുമെന്ന പ്രഖ്യാപനം നടത്തുകയും എന്നാല്‍ മെസ്സി കേരളത്തിലേക്ക് വരില്ലെന്നുള്ള വാര്‍ത്ത പുറത്തുവരികയും ചെയ്തതോടെ കായികമന്ത്രി അബ്ദുറഹിമാനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. ഏറ്റവും നാണക്കേടായത് മെസ്സി ഒക്ടോബറിലോ നവംമ്പറിലോ കേരളത്തില്‍ എത്തില്ലെന്നത് മാത്രമല്ല, ഡിസംബറിൽ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളിൽ കേരളം ഇടം പിടിച്ചിട്ടില്ലെന്നതാണ്. ഇത്രയേറെ കൊട്ടിഘോഷിച്ചതാണ് മന്ത്രിക്ക് വിനയായത്.
അതിനിടെയാണ് വണ്ടിപ്പൂട്ട് മത്സരം കേരള സര്‍ക്കാരിന്റെ സഹായത്തോടെ വന്‍ പരിപാടിയായി സംഘടിപ്പിക്കുമെന്ന് മലപ്പുറത്തു നിന്നുമുള്ള മന്ത്രിയുടെ പ്രസ്താവന. വണ്ടിപ്പൂട്ട് മത്സരം ഉദ്ഘാടനം ചെയ്യാന്‍ നടന്‍ സല്‍മാന്‍ ഖാനെ കൊണ്ടുവരുമെന്നും മന്ത്രി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചതും വലിയ പരിഹാസത്തിന് ഇടയായി. മെസ്സി വരില്ലെന്ന് പറഞ്ഞപ്പോള്‍ കായികഇനവുമായി ഒരു ബന്ധവുമില്ലാത്ത സല്‍മാന്‍ഖാനെ കൊണ്ടുവന്ന് ഓട്ടയടക്കാനുള്ള മന്ത്രിയുടെ ശ്രമത്തിനെതിരെ സമൂഹമാധ്യമത്തില്‍ നിറയെ ട്രോളുകളാണ്.
ഫിഫ വിന്‍ഡോ അനുവദിച്ചു അതിനാല്‍ എന്തായാലും മെസ്സി കേരളത്തില്‍ വരും എന്ന അവകാശവാദം ഉന്നയിച്ചാണ് സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഇതില്‍ വന്‍സാമ്പത്തിക അഴിമതി നടന്നുവെന്ന ഒരു ആരോപണം നിലനില്‍ക്കുന്നതിനിടെ മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് മറ്റ് ചില ഡീലുകളും നടന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. അതില്‍ ഒന്ന് മുട്ടില്‍ മരം മുറികേസ് ഒതുക്കാനുള്ള ശ്രമം മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് നടന്നുവെന്ന ഗുരുതര ആരോപണമാണ്.
കേരളത്തിലെ ഖജനാവിലെ പണമെടുത്താണ് മന്ത്രിയും സംഘവും സ്പെയിനില്‍ സന്ദര്‍ശനം നടത്തിയത്. പിന്നീട് അര്‍ജന്‍റീനയുടെ ഫുട്ബാള്‍ ടീമിന്റെ ഭാരവാഹികളെ കണ്ടു എന്നും പറയുന്നു. ഇത് വിശ്വസിക്കാനാകുമോ?മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട 139 കോടി രൂപ അയച്ചുകൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിന് മുന്ത്രി ഉത്തരം പറയണം. മെസ്സിയുടെ പേരില്‍ കള്ളപ്പണം കടത്തലായിരുന്നോ ലക്ഷ്യം.?- മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ആരോപിക്കുന്നു.
ഇതിനിടയിലാണ് കായികമന്ത്രിക്ക് നാണക്കേടുണ്ടാക്കുന്ന വിധം കേരള ബ്ലാസ്റ്റേഴ്സ് കേരളം വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തപുറത്തുവരുന്നത്. കൊച്ചിയിലെ സ്റ്റേഡിയത്തിന്റെ പരിതാപകരമായ അവസ്ഥ കാരണം ഹൈദരാബാദിലേക്കോ ബെംഗളൂരുവിലേക്കോ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ഓഫീസ് മാറുമെന്നാണ് അഭ്യൂഹം പരക്കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബിനെ കേരളത്തില്‍ നിലനിര്‍ത്തുന്നതിന് പകരം മെസ്സിയെപ്പോലുള്ള അന്താരാഷ്‌ട്ര താരങ്ങളുടെ പിറകെ പോയി സമയം കളയുകയാണ് കായികമന്ത്രി എന്നും ആരോപണം ശക്തമാകുന്നു.
















