ന്യൂദല്‍ഹി:: 20 വയസ്സ് പ്രായമുള്ള ദല്‍ഹി യൂണിവേഴ്സിറ്റി കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിനെ ലക്ഷ്മി ബായി കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്.
ഒരു മാസം മുന്‍പ് ഒരു വിദ്യാര്‍ത്ഥിയുമായി നടന്ന വഴക്കാണ് ആക്രമണത്തില്‍ എത്തിച്ചത്. ജിതേന്ദര്‍ പതിവായി പെണ്‍കുട്ടിയെ പിന്തുടരാറുണ്ടായിരുന്നു. ഇത് ഇഷ്ടമില്ലാത്ത പെണ്‍കുട്ടി അതിനെ എതിര്‍ത്തു. ഇതാണ് ആസൂത്രിതമായ ആക്രമണത്തിലേക്ക് നീങ്ങിയത്.
പെണ്‍കുട്ടിയുടെ പരിചയക്കരാനായ ജിതേന്ദ്രന്റെ കൂട്ടുകാരായ ഇഷാനും അര്‍മാനുമാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടി കോളെജിലേക്ക് നടന്നുവരികയായിരുന്നു. ബൈക്കിലെത്തിയ ഇഷാന്‍ ആസിഡ് അര്‍മാന് കൈമാറി, അര്‍മാന്‍ അത് പെണ്‍കുട്ടിയുടെ മുഖത്തേക്കൊഴിച്ചു. ജിതേന്ദ്രന് വേണ്ടിയാണ് കൂട്ടുകാര്‍ ഈ ക്രൂരകൃത്യം ചെയ്തത്. പെണ്‍കുട്ടി കൈകള്‍ കൊണ്ട് മുഖം പൊത്തിയതിനാല്‍ കൈകളിലാണ് ഏറെയും പൊള്ളല്‍.
ഗുരുതരമായ പരിക്കുകളോടെ ദീപ് ചന്ദ് ബന്ധു ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.
















