തിരുവനന്തപുരം: കോൺഗ്രസ്സിൽ തമ്മിലടി രൂക്ഷമാകുന്നു. ദൽഹിയിൽ പാർട്ടിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ കെ.സി. വേണുഗോപാൽ കേരളത്തിൽ മുഖ്യമന്ത്രിയാകാൻ ശ്രമം നടത്തുന്നുവെന്ന ആക്ഷേപത്തോട്, വേണുഗോപാൽ ഇങ്ങനെ പ്രതികരിച്ചു: ഞാൻ കേരളത്തിലാണല്ലോ, ആലപ്പുഴയിൽനിന്നുള്ള എംപിയല്ലേ. ഞാൻ കേരളത്തിൽ സജീവമായുണ്ടാകും. അത് ഏതെങ്കിലും കസേര കണ്ടുകൊണ്ടല്ല, എൽഡിഎഫിനെ അധികാരത്തിൽനിന്നിറക്കാനാണ് എന്നായിരുന്നു പ്രതികരണം.
കെ.സി. വേണുഗോപാലിന്റെ കേരളത്തിലെ സാന്നിദ്ധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാവുകൂടിയായ കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത് ഇങ്ങനെയാണ്:’ഇന്ന് റെഡ് അലർട്ടല്ലേ, ആണ്…’ സതീശന്റെ പ്രതികരണം വിവിധ തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ചോദ്യം അവഗണിച്ചതാണെന്ന് ഒരുപക്ഷം, അതല്ല, റെഡ് അലർട്ട് അപകട സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്, വേണുഗോപാൽ എല്ലാവർക്കും അപകടമാണ് എന്നാണ് സതീശൻ പറഞ്ഞുവെച്ചതെന്ന് ചിലർ നിരീക്ഷിക്കുന്നു.
















