ആലുവ: കഴിഞ്ഞ ദിവസം അന്തരിച്ച ആര്‍എസ്എസ് മുന്‍ കേരള പ്രാന്ത സംഘചാലകും പ്രശസ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായിരുന്ന പി.ഇ.ബി. മേനോന്റെ ശ്രദ്ധാഞ്ജലി സമ്മേളനം ഇന്ന്.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് രാവിലെ പി.ഇ.ബി. മേനോന്റെ ആലുവയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. തുടര്‍ന്ന് 10.30ന് നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ ചേരുന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ അദ്ദേഹം സ്മൃതിഭാഷണം നടത്തും.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷത വഹിക്കും. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് വിവിധക്ഷേത്ര സംഘടനാ ഭാരവാഹികള്‍, രാഷ്‌ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിക്കും.















