Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ തദ്ദേശീയമായ ആധുനിക യുദ്ധവിമാനം.. രാജ്നാഥ് സിങ്ങ് പുറത്തിറക്കിയ തേജസ് എംകെ1എ പാകിസ്ഥാനെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട് ?

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരം കൂറവായ എന്നാല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആധുനിക യുദ്ധവിമാനമായ തേജസ് മാര്‍ക്ക് 1എ ഫ്ലഗ് ഓഫ് ചെയ്ത് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 06:07 pm IST
inIndia, Defence

ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരം കൂറവായ എന്നാല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആധുനിക യുദ്ധവിമാനമായ തേജസ് മാര്‍ക്ക്  എംകെ 1എ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്  ഫ്ലഗ് ഓഫ് ചെയ്തതോടെ പാകിസ്ഥാനില്‍ അങ്കലാപ്പ്. ബാലക്കോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളെ 2019ല്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ ആകാശത്തുള്ള കടിപിടിയില്‍ നിലംപൊത്തിയ പഴയ മിഗ് 21അല്ല ഇനി ഇന്ത്യയുടെ ആകാശയുദ്ധത്തെ നയിക്കാന്‍ പോകുന്നത്. മാരകമായ മിസൈലുകളും വഹിച്ച് ചീറിപ്പായുന്ന തേജസ് മാര്‍ക്ക് 1എയില്‍ എല്ലാ ആധുനിയ സംവിധനങ്ങളുമുണ്ട്. എച്ച് എ എല്ലിന്റെ (ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്) നാസിക്കിലെ നിര്‍മ്മാണശാലയില്‍ നിന്നും എത്തിയ ഇന്ത്യയുടെ ലഘു യുദ്ധവിമാനമായ(ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) തേജസ് മാര്‍ക്ക് 1 എ വലിയ നാഴികക്കല്ലാണ്. കാരണം ഇത് ഇന്ത്യയുടെ പ്രതിരോധരംഗത്തെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ കാര്യത്തില്‍ വലിയ കുതിപ്പേകും.

അസ്ത്ര, ഡെര്‍ബി എന്നീ ബിയോണ്ട് വിഷ്വല്‍ റേഞ്ച് (കാഴ്ചയ്‌ക്കപ്പുറമുള്ള ദൂരങ്ങളില്‍ ആക്രമണം നടത്താവുന്ന മിസൈല്‍) മിസൈലുകള്‍ ആയിരിക്കും തേജസ് മാര്‍ക്ക് 1എയില്‍ ഉപയോഗിക്കുക.

16000 മീറ്റര്‍ വരെ ഉയരത്തില്‍ പോയി ശത്രുവിമാനത്തെ അടിച്ചിടും

തേജസ് മാർക്ക് 1ന്റെ നവീകരിച്ചതും കൂടുതൽ പ്രഹരശേഷിയുള്ളതുമായ പതിപ്പാണ് തേജസ് മാർക്ക് 1എ. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എല്‍സിഎ) വിഭാഗത്തില്‍പ്പെടുന്ന ഇവ ഭാരം കുറഞ്ഞ, വിവിധ റോളുകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനമാണ്. എയര്‍ ടു എയര്‍ യുദ്ധവിമാനത്തിന്റെയും കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന യുദ്ധവിമാനത്തിന്റെയും സ്വഭാവസവിശേഷതകള്‍ തേജസ് എംകെ1എയില്‍ സംയോജിപ്പിച്ചിരിക്കുന്നു. ആകാശത്ത് ശത്രുവിന്റെ യുദ്ധവിമാനങ്ങളുമായി കടിപിടി നടത്തി വിജയം വരിക്കാനുള്ള കഴിവ് തേജസ് എംകെ1എയ്‌ക്കുണ്ട്. തിരിഞ്ഞും മറിഞ്ഞും വട്ടം ചുറ്റിയും പറക്കാനുള്ള കഴിവുണ്ട് ഇവയ്‌ക്ക്. 16000 മീറ്റര്‍ വരെ ഉയരത്തില്‍ പോയി ശത്രുവിമാനത്തെ അടിക്കാന്‍ കഴിയും. ഉയര്‍ന്ന ആന്തരിക ഇന്ധനശേഷി ഉള്ളതിനാല്‍ 3000 കിലോമീറ്റര്‍ വരെ ദൂരപരിധി ഉണ്ട്.

എന്തായാലും ഇന്നത്തെ കാലത്തിന് ആവശ്യമായ ഭാരം കുറഞ്ഞ യുദ്ധവിമാനം നിര്‍മ്മിക്കാന്‍ ഇന്ത്യയ്‌ക്കാവും എന്നതിന്റെ വിളംബരം കൂടിയാണ് നാസിക് നല്‍കുന്നത്.ഇസ്രായേൽ നിർമ്മിത എൽറ്റ ELM-2052 എഇഎസ്എ (AESA) ഫയർ കൺട്രോൾ റഡാർ ആണ് തേജസ് മാര്‍ക്ക് 1എയുടെ സവിശേഷത. 100 കിലോമീറ്ററിനകത്തുള്ള 50 ഓളം ശത്രു ആക്രമണനീക്കങ്ങളെ ഒരേ സമയം കണ്ടെത്താന്‍ ശേഷിയുള്ള ഇലക്ട്രോണിക്സ് സംവിധാനത്താല്‍ സ്കാന്‍ ചെയ്യാന്‍ ശേഷിയുള്ളതാണ് ഈ ഏറേ റഡാര്‍. മെച്ചപ്പെടുത്തിയ ഡിജിറ്റൽ ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടർ (DFCC), നവീകരിച്ച ഏവിയോണിക്സ് സംവിധാനങ്ങൾ എന്നിവയും പ്രത്യേകതകളാണ്.

പുതുതലമുറ ബ്രഹ്മോസ് കൂടി എത്തിയാല്‍…

പുതുതലമുറയില്‍ പെട്ട് ഭാരം കുറഞ്ഞ ന്യൂജെന്‍ ബ്രഹ്മോസ് രണ്ടെണ്ണമെങ്കിലും തേജസ് മാര്‍ക്ക്1എയില്‍ ഘടിപ്പിക്കാനാകും. ഒരു പുതുതലമുറ ബ്രഹ്മോസിന്റെ ഭാരം 1360 കിലോഗ്രാം മാത്രമാണ്. ഇതോടെ തേജസ് മാര്‍ക്ക്1എ ശത്രുപാളയത്തെ തകര്‍ത്തുതരിപ്പണമാക്കുന്ന യുദ്ധവിമാനമായി മാറും. പക്ഷെ ഭാരം കുറഞ്ഞ ബ്രഹ്മോസ് എന്‍ജി എന്ന പുതുതലമുറ ബ്രഹ്മോസ് എത്തിച്ചേരാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. 2026ല്‍ മാത്രമേ പുതുതായി വികസിപ്പിക്കുന്ന ബ്രഹ്മോസ് എന്‍ജിയെ തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനത്തില്‍ ഘടിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം നടക്കൂ. തേജസ് മാര്‍ക് 1എ വിമാനത്തിന്റെ ഭാരവും അതിനുള്ളിലെ ഇന്ധന ഭാരത്തിനും പുറമെ 5300 കിലോഗ്രാം വരെയുള്ള ഭാരം വഹിക്കാന്‍ ശേഷിയുണ്ട്.

നാസിക്കിലെ എച്ച് എഎല്ലിന് ഒരു വര്‍ഷം എട്ട് തേജസ് എംകെ1എ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. ബെംഗളൂരുവിലെ രണ്ട് എച്ച് എ എല്‍ ഫാക്ടറിയുടെ സഹായം കൂടി എത്തിയാല്‍ വര്‍ഷത്തില്‍ 24 വരെ ആധുനിക തേജസ് മാര്‍ക്ക് 1എ യുദ്ധ ജെറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് ലഭിക്കും

മിഗ് 21 അല്ല, തേജസ് മാര്‍ക്ക് 1എ

പഴയ കാലത്തെ മിഗ് 21 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ വ്യോമസേന പാടെ നിര്‍ത്തിക്കഴിഞ്ഞു. ഇനി തേജസ് മാര്‍ക്ക് 1എ എന്ന ആധുനിക യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഉപയോഗിക്കുക. 2019ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ ആകാശത്ത് യുദ്ധവിമാനങ്ങള്‍ തമ്മില്‍ നടന്ന അടിപിടിയില്‍ ഇന്ത്യയുടെ വിംഗ് കമാന്‍ററായ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 നിലംപൊത്തിയിരുന്നു. മിഗ് 21 കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നത്. തേജസ് എംകെ1എ എത്തുന്നതോടെ ഇന്ത്യയുടെ ആകാശയുദ്ധം ആധുനികമാവും.

ഓപ്പറേഷന്‍ സിന്ദൂറില്‍ തേജസ് എംകെ1 ഉപയോഗിച്ചിരുന്നു. ഇവ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ലെങ്കിലും ആകാശത്ത് മികച്ച മേധാവിത്വം ഉറപ്പാക്കിയിരുന്നു. തേജസ് എംകെ1എയുടെ തൊട്ടുമുന്‍പത്തെ പതിപ്പായ തേജസ് എംകെ1 എന്ന യുദ്ധവിമാനങ്ങള്‍ 38 എണ്ണത്തോളം ഇപ്പോള്‍ ഇന്ത്യയുടെ കൈവശം ഉണ്ട്.

വിമാനത്തിന് ആവശ്യമായ എഫ് 404 എഞ്ചിനുകള്‍ ലഭിക്കാത്തത് മൂലമാണ് തേജസ് മാര്‍ക്ക് 1എയുടെ ഉല്‍പാദനം ഇഴഞ്ഞുപോയത്. 2024 മാര്‍ച്ച് 31ന് എത്തേണ്ട തേജസ് എംകെ1എയുടെ വരവ് നീണ്ടുപോയത് ഈ എഞ്ചിന്‍ എത്തിക്കാമെന്നേറ്റ യുഎസിലെ ജനറല്‍ ഇലക്ട്രിക് എയ്റോസ്പേസ് അത് കൃത്യസമയത്ത് നല്‍കാത്തതിനാലാണ്. കോവിഡ് കാലത്ത് ചരക്ക് നീക്കം ആഗോളതലത്തില്‍ താറുമാറായത് ഈ എഞ്ചിന്റെ വിതരണം വൈകിച്ചു. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ജനറല്‍ ഇലക്ട്രിക് നല്കാന്‍ പോകുന്നത് എഫ് 404- ഐഎന്‍ 20 എന്ന എഞ്ചിനാണ്. ഇതിന്റെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും കാലതാമസം എടുത്തു. ഇപ്പോള്‍ രണ്ട് എഫ് 404 എഞ്ചിന്‍ അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് അയച്ചതോടെയാണ് പരീക്ഷണപ്പറക്കല്‍ അതിവേഗത്തിലായത്.

ജൂലായ് മുതല്‍ രണ്ട് എഫ് 404 എഞ്ചിനുകള്‍ വീതം നല്‍കാമെന്ന് ജനറല്‍ ഇലക്ട്രീക് എയ്റോസ്പേസ് ഉറപ്പുനല്‍കിയതായി എച്ച്എഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡി.കെ. സുനിൽ പറയുന്നു. അങ്ങിനെയെങ്കില്‍ 2026 മാര്‍ച്ചിന് മുന്‍പ് 18ഓളം തേജസ് മാര്‍ക്ക് 1എ പുറത്തിറക്കുമെന്നാണ് എച്ച് എഎല്‍ പറയുന്നു.

.

Tags: Rajnath Singhatmanirbhar bharatLCALight Combat AircraftTejas MK1A
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.