തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നു സുപ്രധാന രേഖകളും ഹാര്‍ഡ് ഡിസ്‌കുകളും സ്വര്‍ണവും പണവും പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) സംഘം പിടിച്ചെടുത്തു. എട്ടു മണിക്കൂറിലധികം നീണ്ട പരിശോധനയില്‍ വസ്തുവകകളുടെ രേഖകളും വിശദമായി പരിശോധിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ വട്ടിപ്പലിശ ഇടപാടുമായി ബന്ധപ്പെട്ട പുതിയ തെളിവുകള്‍ എസ്‌ഐടി സംഘം കണ്ടെത്തി. 2020നുശേഷം പോറ്റി പലരുടെ ഭൂമി സ്വന്തമായി പേര് ചെയ്ത ശേഷം വട്ടിപ്പലിശക്ക് പണം നല്‍കിയതായി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ ഇടപാടിലൂടെ നിരവധി പേരുടെ ഭൂമി ഉണ്ണികൃഷ്ണന്‍ പോറ്റിയും കുടുംബാംഗങ്ങളും സ്വന്തമായി സ്വന്തം പേരിലേക്ക് മാറ്റിയെന്ന് കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നു
പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിശോധനയില്‍ സാന്നിദ്ധ്യം വഹിച്ചു. പിടിച്ചെടുത്തവയില്‍ ചില സ്വര്‍ണാഭരണങ്ങള്‍ കുടുംബം തങ്ങള്‍ ഉപയോഗിക്കുന്നതാണെന്ന് അറിയിച്ചു. ഉണ്ണികൃഷ്ണനെ പ്രത്യേക അന്വേഷണ സംഘം നാലാം ദിവസവും തുടരുന്ന ചോദ്യം ചെയ്യും














