കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായി.ഇടപ്പള്ളി സോണല്‍ ഓഫീസ് സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്.
ഒരാളില്‍ നിന്ന് 5000 രൂപയും മറ്റൊരാളില്‍ നിന്ന് 2000 രൂപയുമാണ് പിടികൂടിയത്.ഭൂമിയുടെ പേര് മാറ്റുന്നതിന് മേയ് മാസം മുതല്‍ അഭിഭാഷകനായ ഉമര്‍ ഫാറൂഖ് കൊച്ചി കോര്‍പറേഷന്‍ സോണല്‍ ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
ഉമര്‍ ഫാറൂഖ് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തില്‍ പരിശോധന നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
















