കോട്ടയം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിന് പിന്നില്‍ മതവര്‍ഗീയവാദികളുടെ ആസൂത്രിത നീക്കമാണെന്ന് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി.
സ്‌കൂളിലെ പെരുമാറ്റച്ചട്ടവും യൂണിഫോമും പാലിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാദ്ധ്യതയുണ്ട്. മതവേഷം നിര്‍ബന്ധമാണെങ്കില്‍ അതനുവദിക്കുന്ന സ്‌കൂളിലേക്ക് പോകണം. നിരവധി മുസ്ലിം കുട്ടികള്‍ ഹിജാബ് ധരിക്കാതെ തന്നെ പഠിക്കുന്ന, കന്യാസ്ത്രീകള്‍ നടത്തുന്ന സെന്റ് റീത്താസിനെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യംവച്ചത് വെറുതേയല്ല. കഴിഞ്ഞ വര്‍ഷം മൂവാറ്റുപുഴയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളില്‍ നിസ്‌കാര മുറി വേണമെന്ന് വാശിപിടിച്ച രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നിലും ഇതേ കൂട്ടര്‍ തന്നെയാണ്. ഇവരാണ് സ്‌കൂളുകളില്‍ സ്‌കൂബാ ഡാന്‍സിനെതിരെയും രംഗത്തുവന്നത്. കേരളത്തില്‍ താലിബാനിസം നടപ്പാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഇതിന് കുടപിടിക്കുന്നത് ശരിയല്ല. വെള്ളിയാഴ്ചകളില്‍ മുസ്ലിം കുട്ടികള്‍ക്ക് പ്രാര്‍ത്ഥനാ സമയം നല്‍കിയതുപോലുള്ള തലതിരിഞ്ഞ നയങ്ങള്‍ കൊണ്ടുവന്നവര്‍ ബാല്യം മുതലേ കുഞ്ഞുങ്ങളില്‍ തീവ്ര മതവികാരം കുത്തിനിറയ്‌ക്കുന്ന ഇത്തരം പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണകൂടങ്ങളും നീതിന്യായ വ്യവസ്ഥകളും ജാഗ്രത പുലര്‍ത്തണം. മോദി സര്‍ക്കാര്‍ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും പൂര്‍ണ സംരക്ഷണം നല്‍കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
















