പാറ്റ്‌ന: വേണ്ടിവന്നാൽ താൻതന്നെ തേജസ്വി യാദവിനെതിരേ രാഘവ്പുരിൽ മത്സരിക്കുമെന്നെല്ലാം വീമ്പുപറഞ്ഞെങ്കിലും ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥിയായി പ്രശാന്ത് കിഷോർ പ്രഖ്യാപിക്കാൻ നിശ്ചയിച്ചിരണിക്കുന്നത് ചഞ്ചൽ സിങ്ങിനെയാനെണന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഘവ്പുരിൽ നിന്നുള്ള സ്ഥാനാർത്ഥിയായി ചഞ്ചൽ സിംഗിനെ ജൻ സുരാജ് ചൊവ്വാഴ്ച നാമനിർദ്ദേശം ചെയ്തുവെന്നാണ് റിപ്പോർട്ട്.
ജൻ സുരാജ് മേധാവി പ്രശാന്ത് കിഷോർ തന്നെ ആർജെഡി ശക്തികേന്ദ്രത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ പ്രഖ്യാപനം. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, 2015 ലും 2020 ലും സീറ്റ് നേടിയ തേജസ്വി യാദവ് എന്നിവർ വർഷങ്ങളായി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് രാഘവ്പുർ.
















