Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള; ശ്രീകോവില്‍ മേല്‍ക്കൂര ഒഴികെ മുഴുവന്‍ സ്വര്‍ണവും കടത്തി, പൂശല്‍ പേരിനു മാത്രം, കട്ടത് കിലോ കണക്കിന് സ്വർണം

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Oct 14, 2025, 10:40 am IST
in Kerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ മേല്‍ക്കൂര ഒഴികെ, വിജയ് മല്യ 1998ല്‍
പൊതിഞ്ഞ മുഴുവന്‍ സ്വര്‍ണവും 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ അടിച്ചുമാറ്റിയെന്നു സൂചന. താഴികക്കുടങ്ങളുടെ കാര്യം പോലും സംശയ നിഴലിലാണ്.

സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍, തെക്ക്, വടക്ക് ഭിത്തികളിലെ പാളികള്‍ എന്നിവയെല്ലാം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം രാസപ്രക്രിയയിലൂടെ തട്ടിയെടുത്തു. പകരം സ്‌പോണ്‍സര്‍മാരെ സ്വാധീനിച്ച് സ്വര്‍ണം വാങ്ങി പേരിനുമാത്രം പൂശി. ഇങ്ങനെ കവര്‍ന്ന സ്വര്‍ണത്തിന് കൃത്യമായ കണക്കില്ലെങ്കിലും കുറഞ്ഞത് അഞ്ച് കിലോ സ്വര്‍ണമെങ്കിലും പാളികളില്‍ നിന്നു തട്ടിയെടുത്തെന്നാണ് സൂചന.

വിജയ് മല്യ 1998ല്‍ 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. ഇതില്‍ പകുതിയിലധികം സ്വര്‍ണവും മേല്‍ക്കൂരയും താഴികക്കുടങ്ങളും പൊതിയാനാണ് ഉപയോഗിച്ചത്. ബാക്കി സ്വര്‍ണം ഉപയോഗിച്ച് ശ്രീകോവില്‍ ചുവരുകളിലെ അയ്യപ്പ ചരിതം, ദ്വാരപാലക ശില്‍പങ്ങള്‍, ശ്രീകോവില്‍ കട്ടിള, കതക്, ആനകളുടെ രൂപം, കലശക്കുടങ്ങള്‍ എന്നിവ സ്വര്‍ണം പൊതിഞ്ഞു. എന്നാല്‍ ഓരോ ഭാഗത്തും ഉപയോഗിച്ച സ്വര്‍ണത്തിന്റെ കൃത്യം കണക്ക് നാലാം നമ്പര്‍ തിരുവാഭരണ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല.

യൂബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞശേഷം അളവ് രേഖപ്പെടുത്തി ദേവസ്വം ബോര്‍ഡിന് കൈമാറിയ കുറിപ്പില്‍ നിന്നാണ് ഒന്നര കിലോഗ്രാം സ്വര്‍ണം ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്നെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സെത്തിയത്.

ശ്രീകോവില്‍ കട്ടിള ഉദ്ദേശം ഒന്നര കിലോയിലധികം സ്വര്‍ണം ഉപയോഗിച്ചാണ് 1998ല്‍ പൊതിഞ്ഞത്. ഇതിലെ സ്വര്‍ണ പാളികള്‍ ഇളക്കി മാറ്റിയശേഷം ബെംഗളൂരു സ്വദേശിയും ജ്വല്ലറി ഉടമയുമായ ഗോവര്‍ദ്ധന്‍ നല്കിയ 186.557 ഗ്രാം (23.32 പവന്‍) സ്വര്‍ണത്തില്‍ 184 ഗ്രാം ഉപയോഗിച്ച് ഏഴ് കട്ടിള പാളികളും സ്വര്‍ണം പൂശി നല്കി. മല്യ പൊതിഞ്ഞ ഒന്നര കിലോയില്‍ അധികം തൂക്കം വരുന്ന സ്വര്‍ണ പാളികളാണ് 184 ഗ്രാം സ്വര്‍ണം പൂശി തട്ടിയെടുത്തത്.

പുതിയ വാതില്‍ പാളികള്‍ സ്വര്‍ണം പൂശിയതും ഗോവര്‍ദ്ധന്‍ നല്കിയ 325.5 ഗ്രാം (40.69 പവന്‍) സ്വര്‍ണത്തില്‍ 321.6 ഗ്രാം ഉപയോഗിച്ചാണ്. മല്യ ഒന്നര കിലോ സ്വര്‍ണം ഉപയോഗിച്ച് പൊതിഞ്ഞു നല്കിയതായിരുന്നു പഴയ വാതില്‍, സ്‌ട്രോങ് റൂമിലുള്ള ഉരുപ്പടികള്‍ സുരക്ഷിതമാണൊയെന്നത് ഇനിയും വ്യക്തമല്ല.

ദ്വാരപാലക ശില്‍പങ്ങളില്‍ 1.56 കി. ഗ്രാം സ്വര്‍ണം ഉണ്ടായിരുന്നതായി വിജിലന്‍സ് പറയുന്നു. പക്ഷേ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ അത് 584 ഗ്രാമായി കുറഞ്ഞു. ബെംഗളൂരു സ്വദേശി ഗോവര്‍ദ്ധന്‍, വ്യവസായി രമേശ് റാവു, പള്ളിക്കത്തോട് സ്വദേശിയും വ്യവസായിയുമായ വാസുദേവന്‍, അജിത്ത് ബെംഗളൂരു തുടങ്ങിയവരില്‍ നിന്നു പണമായും സ്വര്‍ണമായും ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് പ്ലേറ്റിങ് പൂര്‍ത്തിയാക്കി പോറ്റിയും സംഘവും മല്യ നല്കിയ സ്വര്‍ണ പാളികള്‍ കവരുകയായിരുന്നു.

Tags: Gold plated itemsRoofSabarimala templeVijay MallyasuspicionUnnikrishnan Potty#SabarimalaGold05
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി
Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

Editorial

ഭൂലോക അഴിമതിയുടെ ആഗോള സംഗമം

Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ സ്‌പോണ്‍സറാകാനും പോറ്റി ശ്രമിച്ചു;’സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍’ ആയി നിശ്ചയിച്ചിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.