കോഴിക്കോട്: പൊലീസ് മര്‍ദനത്തില്‍ മൂക്കില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ എംപി ആശുപത്രി വിട്ടു.ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നതിനാല്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഷാഫിക്ക് ഡോക്ടര്‍മാര്‍പൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിട്ടുളളത്.തുടര്‍ചികിത്സയ്‌ക്കായി ബുധനാഴ്ച വീണ്ടും ആശുപത്രിയിലെത്തും.
പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാര്‍ജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തിയപ്പോഴാണ് എം പിക്ക് പരിക്കേറ്റത്.
















