തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്കും നല്‍കണമെന്ന നിലപാട് കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിന്‌റെ നിയമ വശത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചില്ല.
നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ ആനുകൂല്യം പൊതുവായി എല്ലാ മാനേജ്മെന്റുകള്‍ക്കും ലഭ്യമാക്കുന്നതിനോട് സര്‍ക്കാരിന് അനുകൂല അഭിപ്രായമാണുള്ളത്. ഈ നിലപാട് ഔദ്യോഗികമായി സുപ്രീം കോടതിയെ അറിയിക്കും മുഖ്യമന്ത്രി പറഞ്ഞു.
















