Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല താഴികക്കുടവും പമ്പകടത്തി

അനീഷ് അയിലം by അനീഷ് അയിലം
Oct 11, 2025, 12:41 pm IST
in Kerala

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുകളിലെ തങ്കം പൂശിയ താഴികക്കുടവും സന്നിധാനത്തുനിന്നും കടത്തി. 2017ല്‍ കൊടിമരം സ്വര്‍ണം പൂശുന്നതിനിടയിലാണ് അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ താഴികക്കുടങ്ങളെ താഴെയിറക്കി പമ്പയിലേക്ക് കൊണ്ടുപോയത്. ആചാരവും ദേവസ്വം മാന്വലും ലംഘിച്ച് താഴികക്കുടം പമ്പയിലേക്ക് കൊണ്ടുപോയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎം പ്രതിനിധി കെ. രാഘവന്റെ നേതൃത്വത്തില്‍.

1950 ലെ തീപിടിത്തത്തിന് ശേഷം ക്ഷേത്രം പുനര്‍നിര്‍മ്മിച്ചപ്പോള്‍ സ്ഥാപിച്ചതാണ് ശ്രീകോവിലിലെ മൂന്ന് ചെമ്പ് താഴികക്കുടങ്ങള്‍. യൂബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ 1998-1999 ല്‍ ശ്രീകോവിലിനൊപ്പം ഈ താഴികക്കുടങ്ങളും താഴെയിറക്കി സ്വര്‍ണം പൊതിഞ്ഞു. അതിന്റെ കലശപൂജയ്‌ക്കാണ് വിജയ് മല്യ എത്തിയതും. ഈ താഴികക്കുടങ്ങളാണ് 2017 ഏപ്രില്‍-മെയ് മാസങ്ങളില്‍ താഴെയിറക്കി പമ്പയിലേക്ക് കൊണ്ടുപോയത്.

അന്ന് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം പ്രസിഡന്റ്. കോണ്‍ഗ്രസിലെ അജയ് തറയിലും സിപിഎമ്മിന്റെ കെ.രാഘവനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും. താഴികക്കുടങ്ങള്‍ താഴെ ഇറക്കിയപ്പോള്‍ തൂക്കം നോക്കി മഹസര്‍ തയാറാക്കുകയോ എത്രത്തോളം സ്വര്‍ണം ഉണ്ടെന്നോ പരിശോധിച്ചില്ല. പമ്പയില്‍ നിന്നും ഇത് എങ്ങോട്ട് പോയെന്നോ അവിടെ എന്ത് ചെയ്തുവെന്നോ കൃത്യമായ രേഖകളില്ല.

താഴികക്കുടങ്ങള്‍ ക്ഷേത്രസന്നിധിവിട്ട് പുറത്തേക്ക് പോകാന്‍ പാടില്ലാത്തവയാണ്. അറ്റകുറ്റപ്പണികള്‍ക്ക് എന്നാണ് അന്ന് ശബരിമയിലുണ്ടായിരുന്നവരെ ധരിപ്പിച്ചത്. താഴികക്കുടങ്ങള്‍ക്ക് കേട് സംഭവിച്ചുവെന്നും കൊടിമര പ്രതിഷ്ഠക്കു മുന്നോടിയായി അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് അത് പുനഃസ്ഥാപിക്കുമെന്നുമാണ് അന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യങ്ങള്‍ അന്ന് പുറത്തിറങ്ങിയ പുണ്യദര്‍ശനം മാസികയില്‍ ശബരിമല വിശേഷങ്ങള്‍ എന്ന പംക്തിയില്‍ റിപ്പോര്‍ട്ടും ചെയ്തിരുന്നു. 2017 ജൂണ്‍ 23 ന് കൊടിമരം സമര്‍പ്പിക്കുമ്പോള്‍ താഴികക്കുടങ്ങള്‍ ശ്രീകോവിലിന് മുകളിലുണ്ട്.

തങ്കം പൊതിഞ്ഞ, യാതൊരുവിധ കേടുപാടുകളും തോന്നാതിരുന്ന താഴികക്കുടങ്ങള്‍ ക്ഷേത്ര സന്നിധാനത്തു നിന്നും വീണ്ടും സ്വര്‍ണം പൂശാനായി പമ്പയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയതും ദുരൂഹമാണ്. അതിനൊപ്പമുള്ള സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയ്‌ക്ക് ഒരുകേടുപാടും ഇതുവരെ സംഭവിച്ചിട്ടില്ല. മാത്രമല്ല മൂന്ന് താഴികക്കുടങ്ങള്‍ ഒരുമിച്ച് കേടുവന്നെന്ന് പറയുന്നതും സംശയാസ്പദമാണ്. ശബരിമല പോലെ വനക്ഷേത്രത്തിനുള്ളില്‍ ഇടിമിന്നലേറ്റ് 75 വര്‍ഷത്തോളം പഴക്കമുള്ള താഴികക്കുടങ്ങള്‍ക്ക് കോടികളാണ് വില. ഇതും ദ്വാരപാലകപാളിക്കൊള്ളയ്‌ക്ക് സമാനമായി കടത്തുകയായിരുന്നോ എന്നും പഴയ താഴികകുടങ്ങളാണോ ഇപ്പോഴുള്ളതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

 

Tags: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്Vijay MallyaSabarimala Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളിയുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നു; പത്മകുമാറിന്റെ അക്കൗണ്ട് മരവിപ്പിക്കും

Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്ക് നൽകിയില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി

Kerala

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

Kerala

‘എല്ലാം അയ്യപ്പന്‍ നോക്കിക്കോളും’ ദൈവതുല്യന്‍ വേട്ടനായ്‌ക്കള്‍ അല്ലെന്ന് പത്മകുമാര്‍

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.