Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സംഘമയം ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 11:23 am IST
inEditorial, Vicharam

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലും പൊതു സമൂഹത്തിലും ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വമായിരുന്നു ഇന്നലെ ഈ ലോകത്തോട് വിടപറഞ്ഞ പറയത്ത് ഇരവി ബാലകൃഷ്ണ മേനോന്‍ എന്ന പി.ഇ.ബി.മേനോന്‍. കാലടി ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിക്കുന്നതിനുവേണ്ടി സ്ഥലമുള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവുമായി കണ്ണിചേര്‍ക്കപ്പെട്ട മാണിക്കമംഗലം പറയത്തു തറവാട്ടിലെ അംഗമായ പി.ഇ.ബി. മേനോന്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ആയിരുന്ന പി. മാധവ്ജിയിലൂടെയാണ് സംഘപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. പറയത്തു തറവാട്ടിലെ കാരണവരില്‍ ഒരാളാണ് ആഗമാനന്ദ സ്വാമിക്ക് കാലടിയില്‍ രാമകൃഷ്ണാശ്രമം സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയത്. കുട്ടിക്കാലത്ത് ആഗമാനന്ദ സ്വാമികളുടെ ആദ്ധ്യാത്മിക ക്ലാസുകളില്‍ പങ്കെടുക്കാനുള്ള അവസരവും മേനോന്‍ സാറിന് ലഭിച്ചിരുന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് ശ്രീവിദ്യോപാസകനായിരുന്ന മേനോന്‍ സാര്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പാതയിലേക്ക് വന്നത്.

കാലടി ശ്രീ ശങ്കരാ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയില്‍ പ്രഗത്ഭനായിത്തീരുകയായിരുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയിലാണ് തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. പിന്നീട് ആലുവ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഗ്രാമസേവാസമിതിയുടെ പ്രവര്‍ത്തനത്തില്‍ സജീവമായി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ജില്ലാ സംഘചാലകായും എറണാകുളം വിഭാഗ് സംഘചാലകായും പ്രവര്‍ത്തിച്ച ശേഷമാണ് പ്രാന്ത സംഘചാലക് ചുമതല ഏറ്റെടുക്കുന്നത്. രണ്ടു പതിറ്റാണ്ട് ഈ ഉത്തരവാദിത്തം സ്തുത്യര്‍ഹമായി നിറവേറ്റി. ചുമതല ഒഴിഞ്ഞതിനു ശേഷവും സംഘത്തിന്റെ ആദര്‍ശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിപ്പോന്നു. ഔദ്യോഗിക ജീവിതത്തിലെ അങ്ങേയറ്റത്തെ തിരക്കിനിടയിലും സംഘപ്രവര്‍ത്തനത്തിന് സമയം കണ്ടെത്താനും, നിശ്ചയിക്കപ്പെടുന്ന പരിപാടികളില്‍ ഒന്നുപോലും ഒഴിവാക്കാതെ പങ്കെടുക്കാനും ശ്രദ്ധിച്ചു. സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മശതാബ്ദി വേളയില്‍ സംഘത്തിന്റെ ആഹ്വാനമനുസരിച്ച് ആലപ്പുഴ ജില്ലയില്‍ കുറച്ചു കാലം പ്രചാരകനായും പ്രവര്‍ത്തിച്ചു.

ആത്മീയതയുടെയും സേവനത്തിന്റെയും മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ മേനോന്‍ സാര്‍, നിരവധി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേതൃത്വം നല്‍കി. സ്‌നേഹവും സേവന മനോഭാവവുമായിരുന്നു മുഖമുദ്ര. കേരളത്തില്‍ സംഘപ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായിരുന്നു ആലുവയില്‍ തുടക്കമിട്ട ഗ്രാമസേവാസമിതി. പില്‍ക്കാലത്ത് സേവാഭാരതി, ആലുവ തന്ത്രവിദ്യാപീഠം, മാതൃ ഛായ ബാലഭവന്‍ എന്നിങ്ങനെയുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വളര്‍ച്ചയ്‌ക്ക് നിര്‍ണായക പങ്കാണ് മേനോന്‍ സാര്‍ വഹിച്ചത്. ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടി ആര്‍ക്കും സമീപിക്കാവുന്ന ഒരിടമായിരുന്നു മേനോന്‍ സാറിന്റെ വീടും ഓഫീസും. എല്ലാവരോടും കാര്യങ്ങള്‍ തുറന്നു പറഞ്ഞു. ആരെയും നിരാശപ്പെടുത്തിയില്ല. കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലും സ്വന്തം നിലയ്‌ക്കും മറ്റുള്ളവരെ സഹകരിപ്പിച്ചും വലിയ പങ്കാണ് മോനോന്‍ സാര്‍ വഹിച്ചത്. വിവിധ തുറകളിലെ പ്രമുഖ വ്യക്തികളുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം ഇതിന് സഹായിച്ചു.

ജന്മഭൂമിയുമായി ആജീവനാന്ത ബന്ധം പുലര്‍ത്തിയ ഒരാളായിരുന്നു മേനോന്‍ സാര്‍. മാധ്യമ സ്ഥാപനം എന്ന നിലയില്‍ പ്രതികൂല സാഹചര്യങ്ങളിലും പ്രതിസന്ധികളിലും ജന്മഭൂമിയെ നിസ്സീമമായി സഹായിച്ചയാളുമായിരുന്നു. പ്രാന്തസംഘചാലക് പദവി ഒഴിഞ്ഞശേഷം ആലുവയിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശതാഭിഷേക വേളയില്‍ പ്രത്യേക പതിപ്പ് ഇറക്കി ജന്മഭൂമി ആദരവ് പ്രകടിപ്പിച്ചു. വ്യക്തി, പൊതുപ്രവര്‍ത്തകന്‍, ജനസേവകന്‍ എന്നീ നിലകളില്‍ അടുത്തിടപഴകിയവര്‍ക്ക് മറക്കാനാവാത്ത ആ ധന്യജീവിതത്തിന് ആദരാഞ്ജലികള്‍.

Tags: Kalady Sree Ramakrishna AshramP E B MenonKerala RenaissanceRashtriya Swayamsevak Sangh (RSS)-Parayath Eravi Balakrishna MenonParayathu TharavattuManikkamangalampublic figure
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Kerala

പിഇബി മേനോന്‍ നിസ്വാര്‍ത്ഥ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമാതൃക: എസ്. സേതുമാധവന്‍

India

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പൂരില്‍ ഒക്ടോബര്‍ 30 മുതൽ

Kerala

പി.ഇ.ബി. മേനോന്റേത് അനുകരണീയ വ്യക്തിത്വം: ജെ. നന്ദകുമാര്‍

Vicharam

അന്യാദൃശമായ പാരമ്പര്യം

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.