ബെയ്ജിംഗ് : സാധാരണയായി ആരോഗ്യപ്രശ്നങ്ങൾ പ്രായത്തിനനുസരിച്ച് ഉണ്ടാകാറുണ്ട്. 82 വയസ്സുള്ള ഷാങ് എന്ന ചൈനീസ് സ്ത്രീക്കും കടുത്ത നടുവേദന ഉണ്ടായിരുന്നു. എന്നാൽ അത് ഭേദമാക്കാൻ മറ്റാരും ചെയ്യാത്തതാണ് ഷാങ് ചെയ്തത് . 8 ജീവനുള്ള തവളകളെയാണ് വേദന മാറായി ഷാങ് വിഴുങ്ങിയത്. ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം.
സെപ്റ്റംബർ ആദ്യമാണ് ഷാങിന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ടെസ്റ്റ് റിപ്പോർട്ടുകൾ കണ്ട ഡോക്ടർമാർ ഷാങിനോട് കഴിച്ച ഭക്ഷണത്തിന്റെ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഷാങ് തവളയെ വിഴുങ്ങിയ കാര്യവും പറഞ്ഞത്. കുറച്ചു കാലമായി ഷാങ്ങിന് ഹെർണിയേറ്റഡ് ഡിസ്ക് എന്ന അസുഖം ഉണ്ടായിരുന്നു, ജീവനുള്ള തവളകളെ തിന്നാൽ വേദന ശമിക്കുമെന്ന് സുഹൃത്തുക്കൾ ഷാങിനോട് പറഞ്ഞിരുന്നു. തുടർന്ന് മകന്റെ സഹായത്തോടെ ഷാങ് തവളകളെ തേടിപ്പിടിച്ച് അകത്താക്കുകയായിരുന്നു. ആദ്യ ദിവസം മൂന്ന് തവളകളെയും അടുത്ത ദിവസം അഞ്ച് തവളകളെയും അവൾ വിഴുങ്ങിയതായി ഷാങ് പറഞ്ഞു. എല്ലാം വലിയ തവളകളായിരുന്നുവെന്നും ഷാങ് പറഞ്ഞു.
തുടക്കത്തിൽ ഷാങ്ങിന് സുഖമായെന്ന് തോന്നിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വയറുവേദന വർദ്ധിച്ചു . അവസ്ഥ വഷളാകാൻ തുടങ്ങിയതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
തവളകളെ വിഴുങ്ങിയതിനാൽ രോഗിയുടെ ദഹനവ്യവസ്ഥയ്‌ക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. രണ്ടാഴ്ചത്തെ ചികിത്സയ്‌ക്ക് ശേഷം, ഷാങ്ങിനെ ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിലെ സീനിയർ ഡോക്ടറായ ഡോ. വു സോങ്‌വെൻ പറയുന്നതനുസരിച്ച്, ഇത്തരം കേസുകൾ അസാധാരണമല്ല. പച്ച പാമ്പുകളെയും തവളകളെയും വിഴുങ്ങുന്ന നിരവധി ഉദാഹരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
















