പാലക്കാട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ 13 കാരനായ സഹപാഠിയെ പൊലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വ
യറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.പോക്‌സോ വകുപ്പ് പ്രകാരമാണ് ആണ്‍കുട്ടിക്കെതിരേ കേസെടുത്തത്. എട്ടാം ക്ലാസില്‍ തന്നെ പഠിക്കുന്ന സഹപാഠിയാണ് പ്രതി. ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.
















