തൃശൂര്‍: കാണാതായ കുട്ടിയുടെ മൃതദേഹം ഒരുമനയൂര്‍ തെക്കേതലക്കല്‍ ജുമാഅത്ത് പള്ളിയോടു ചേര്‍ന്ന കുളത്തില്‍ കണ്ടെത്തി. വട്ടേക്കാട് കണ്ടരാശേരി സുബൈറിന്റെ മകന്‍ മുഹമ്മദ് റസലിനെയാണ് (14) മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ കുട്ടിയുടെ മൊബൈല്‍ ചുള്ളിപ്പാടം പരിസരത്തെ ടവര്‍ ലൊക്കേഷനില്‍ ഉള്ളതായി വ്യക്തമായി. തുടര്‍ന്ന് അവിടെ പരിശോധിച്ചപ്പോള്‍ കുളത്തിനു സമീപം ചെരിപ്പും ഡ്രെസ്സും മൊബൈല്‍ ഫോണും കണ്ടു. ഫയര്‍ഫോഴ്‌സ് എത്തി കുളത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. റസലും കൂട്ടുകാരനും കുളിക്കാന്‍ വരുന്നതും കൂട്ടുകാരന്‍ പിന്നീട് ഓടി പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
















