Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിനും കൃത്യം കണക്കില്ല; തിരുവാഭരണ രജിസ്റ്ററില്‍ ഇതു പ്രത്യേകം ചേര്‍ക്കാതിരുന്നത്  സ്വര്‍ണത്തട്ടിപ്പുകാര്‍ അവസരമാക്കി 

സജിത് പരമേശ്വരന്‍ by സജിത് പരമേശ്വരന്‍
Oct 7, 2025, 12:04 pm IST
in Kerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ 1998ല്‍ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിച്ചത് സംബന്ധിച്ച് തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായ കണക്കു രേഖപ്പെടുത്തിയിട്ടില്ലെന്ന് സൂചന. 31.25 കിലോ സ്വര്‍ണമുപയോഗിച്ചാണ് ശ്രീകോവിലും കലശക്കുടങ്ങളും രണ്ട് തൂണും സ്വര്‍ണം പൊതിഞ്ഞതെന്ന് യുബി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

എന്നാല്‍ ശ്രീകോവില്‍ മേല്‍ക്കൂര, പാനലുകളായി തിരിച്ചു സ്വര്‍ണം പൊതിഞ്ഞ പാര്‍ശ്വ ഭിത്തികള്‍, ദ്വാരപാലക ശില്‍പങ്ങള്‍, സോപാനം അലങ്കരിക്കുന്ന രണ്ട് ആനകള്‍, തൂണുകള്‍, കവാടം, കതക്, കലശക്കുടങ്ങള്‍ എന്നിവയില്‍ ഓരോന്നിലും എത്ര പവന്‍, എത്ര ഗ്രാം വീതം സ്വര്‍ണമുപയോഗിച്ചെന്ന കണക്കാണ് ഇല്ലാത്തത്. നാലാം നമ്പര്‍ തിരുവാഭരണ രജിസ്റ്ററില്‍ ഇതു പ്രത്യേകം ചേര്‍ക്കാതിരുന്നതാണ് ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പുകാര്‍ അവസരമാക്കിയത്.

ദ്വാരപാലക ശില്‍പങ്ങളില്‍ അഞ്ച്കിലോ സ്വര്‍ണമെങ്കിലും ഉപയോഗിച്ചിരിക്കാമെന്നാണ് യുബി ഗ്രൂപ്പിനായി ശ്രീകോവില്‍ പരിശോധിച്ച തമിഴ്‌നാട് സ്വദേശി സെന്തില്‍ നാഥിന്റെ അനുമാനം. രണ്ട് ശില്‍പങ്ങളും കൂടി സ്വര്‍ണം പൊതിയാന്‍ അത്രയെങ്കിലും വേണ്ടിവരുമെന്നാണ് ഈ രംഗത്തെ മറ്റു വിദഗ്ധരുടെയും അഭിപ്രായം. എന്നാല്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ 1.5 കിലോ സ്വര്‍ണമേ ദ്വാരപാലക ശില്‍പത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ല.

ക്ഷേത്ര വാതിലുകള്‍ പൊതിയാന്‍ ഏകദേശം നാലര കിലോ സ്വര്‍ണം ഉപയോഗിച്ചിരിക്കാമെന്നും സെന്തില്‍ നാഥന്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ അതിനും തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായ അളവില്ല. ഈ പഴുതുപയോഗിച്ചാണ് വാതിലും കതകും ദ്വാരപാലക ശില്‍പത്തിലെ പാളികളും ദേവസ്വം ഉന്നതരുടെ ഒത്താശയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അഴിച്ചെടുത്തു കൊണ്ടുപോയതെന്ന് കരുതണം.
ദേവനു സമര്‍പ്പിക്കുന്ന സ്വര്‍ണ നിര്‍മിത വസ്തുക്കള്‍, ഓട്, ചെമ്പ്, വെള്ളി, വിളക്ക് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപ്പോള്‍ത്തന്നെ കൃത്യമായി തിരുവാഭരണ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇതു നടക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതല തിരുവാഭരണ കമ്മിഷണറുടേതാണ്.

തിരുവാഭരണ രജിസ്റ്ററില്‍ ക്ഷേത്രത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞെന്നുപോലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. ക്ഷേത്ര മുതല്‍ കടത്താനും സ്വര്‍ണം ചെമ്പാക്കാനും ദേവസ്വം അധികൃതരെ പ്രേരിപ്പിച്ചതും രജിസ്റ്ററില്‍ മുമ്പുവരുത്തിയ ഈ പിഴവാകാം.

Tags: no exact recordSabarimala shrineUB Group31.25 kg of goldGold platingThiruvabharanam register
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂര പൊളിക്കാനും ലക്ഷ്യമിട്ടു; ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റിന്റെ ഉത്തരവ് പുറത്ത്

Kerala

ശബരിമലയില്‍ കാണാതായ സ്വര്‍ണത്തിന്റെ വ്യാപ്തി ഇനിയും കൂടും

Kerala

1998ല്‍ മല്യ സ്വര്‍ണം പൊതിഞ്ഞത് രാസ പ്രക്രിയയെ അതിജീവിക്കും വിധം; 28 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയില്ല

Kerala

കൊള്ളയ്‌ക്ക് കൂട്ട് പ്രസിഡന്റ് മുതല്‍ കമ്മിഷണര്‍ വരെ; സ്മാര്‍ട്ട് ക്രിയേഷന്‍സും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മില്‍ വര്‍ഷങ്ങളുടെ ഇടപാടുകൾ

Kerala

ഗൂഢാലോചന നടന്നത് ആറന്മുളയില്‍; കൂടുതല്‍ സ്വര്‍ണം കളവുപോയി, പൊന്ന് ചെമ്പായത് മാര്‍ഗമധ്യേയെന്ന സംശയം ബലപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.